Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചുവടുറപ്പിക്കുന്ന തൊഴില്‍ മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 06:00 am IST
in Editorial

രാഷ്‌ട്രത്തിന്റെ നട്ടെല്ലാണ് തൊഴിലാളിവര്‍ഗം. അതുകൊണ്ടുതന്നെ അവരുടെ സുരക്ഷിതത്വവും സംതൃപ്തിയും രാഷ്‌ട്ര നിര്‍മ്മാണത്തില്‍ നിര്‍ണായകവുമാണ്. തൊഴില്‍ മേഖല, തൊഴിലാളി വര്‍ഗത്തിന്റെ ജീവനോപാധി മാത്രമല്ല; രാഷ്‌ട്ര നിര്‍മ്മാണത്തിന്റെ അടിത്തറകൂടിയാണ്. തൊഴില്‍ മേഖലയിലെ ഭാവനാപൂര്‍ണമായ പരിഷ്‌കാര നടപടികളും, തൊഴിലാളിവര്‍ഗ ക്ഷേമനടപടികളും പരസ്പരപൂരകമായി മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സംതൃപ്തവും ക്ഷേമപൂര്‍ണവും ആരോഗ്യകരവുമായ തൊഴില്‍ രംഗവും തൊഴിലാളി സമൂഹവും  രൂപംകൊള്ളുന്നത്.

തൊഴില്‍രംഗത്തിന്റെ മനസ്സ് അറിഞ്ഞു നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവും അറിഞ്ഞ് ഉള്‍ക്കൊള്ളുന്ന തൊഴിലാളിവര്‍ഗവും ഏതൊരു രാഷ്‌ട്രത്തിന്റെയും കരുത്തും ഊര്‍ജവുമായിരിക്കും. 

ഇക്കാര്യങ്ങളില്‍ മാതൃകാപരമായ നടപടികളാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി ഭരണകൂടം തുടര്‍ന്നു പോരുന്നത് എന്നതു സ്വാഗതാര്‍ഹം തന്നെ. മുന്‍കാല സര്‍ക്കാര്‍ പിന്‍തുടര്‍ന്ന ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളെ പൊളിച്ചെഴുതി, ഭാവി തൊഴില്‍നയത്തിന് അടിത്തറ പാകാനുള്ള ശ്രമമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിവരുന്നത്. ക്ഷമയോടെയും ചിട്ടയോടെയും നീങ്ങുന്നവരാണല്ലോ ലക്ഷ്യത്തിലെത്തുക. നയപരിഷ്‌കാരങ്ങളുടെ പുത്തന്‍ പാതയിലേക്കുള്ള മാറ്റം സാവധാനവും ഘട്ടംഘട്ടമായും ആക്കിയത് അതുകൊണ്ടായിരിക്കാം.

രണ്ടുമൂന്നു വര്‍ഷംകൊണ്ട് ഉറപ്പിച്ച അടിത്തറയില്‍ ഊന്നിനിന്ന്, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ഭാവനാപൂര്‍ണമായ തൊഴിലാളിക്ഷേമ പദ്ധതികളായിരുന്നു. നേരിട്ടും പരോക്ഷമായും ആനുകൂല്യങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും തൊഴിലാളിവര്‍ഗം ക്രമേണ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായാണ് അനുഭവം.

 ബോണസ് പരിധിയും ഗ്രാറ്റ്‌വിറ്റി പേമന്റ് പരിധിയും ഇരട്ടിയാക്കിയതും പ്രസവാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും കുറഞ്ഞവേതനം ഇരട്ടിയാക്കിയതും ദിവസ വേതനവര്‍ധനയും തൊഴിലാളികളിലേയ്‌ക്കു നേരിട്ടെത്തുന്ന പരിഷ്‌കാരങ്ങളില്‍ ചിലതാണ്.  ഇഎസ്ഐ പരിധി ഉയര്‍ത്തി, ഇഎസ്ഐ പരിരക്ഷ വിപുലീകരിച്ചു, കുറഞ്ഞ ഇപിഎഫ് പെന്‍ഷന്‍ 1000 രൂപയാക്കി, ഇഡിഎല്‍ഐ പദ്ധതിയിലെ കുറഞ്ഞ ഇന്‍ഷുറന്‍സ് തുക രണ്ടര ലക്ഷത്തില്‍നിന്ന് ആറു ലക്ഷമാക്കി.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം അമ്പതു ശതമാനത്തോളം വര്‍ധിപ്പിച്ചതും ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം ഇരട്ടിയാക്കിയതും ഏറെക്കാലമായുള്ള ആവശ്യത്തിന്റെ സാഫല്യമായിരുന്നു. ഗ്രാമീണ പോസ്റ്റ് മാസ്റ്റര്‍മാരുടെ ക്ഷേമത്തിനായുള്ള കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് ഏറ്റവും അവസാനത്തേത്. ഇവരുടെ വരുമാനം ഇതോടെ നാലിരട്ടിയോളം വര്‍ധിക്കും. മെയ്‌ക്ക് ഇന്‍ ഇന്ത്യവഴി പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുകയും തൊഴില്‍ സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്ന സ്റ്റാര്‍ട്ട്അപ് പദ്ധതിയും സംരംഭകര്‍ക്കു ധനസഹായത്തിനായി മുദ്രാലോണ്‍ പോലുള്ള പദ്ധതികളും മറ്റും ഇതിനു പുറമെയാണ്.

നിലവിലുള്ളവരുടെ ക്ഷേമനടപടികള്‍ക്കു സമാന്തരമായി പുതിയ സംരംഭങ്ങളിലൂടെ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന, പുത്തന്‍ തൊഴില്‍ സംസ്‌കാരത്തിലേയ്‌ക്കു സമൂഹത്തെ നയിക്കാനുള്ള ചുവടുവയ്‌പുകളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. 

രാഷ്‌ട്രീയത്തില്‍നിന്ന് അകന്നുനിന്നുകൊണ്ട് തൊഴിലാളി ക്ഷേമത്തിനായി നിഷ്പക്ഷ പ്രവര്‍ത്തനം നടത്തിവരുന്ന ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്ന ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ തൊഴിലാളി സംഘടന, ഈ സര്‍ക്കാരിന് അകമഴിഞ്ഞു പിന്‍ബലം നല്‍കുന്നത്, സര്‍ക്കാരിന്റെ ഇത്തരം തൊഴിലാളി സൗഹൃദ നടപടികളുടെ പേരിലാണ്.

തൊഴിലാളി പ്രേമം പറയുന്ന പല സംഘടനകളും രാഷ്‌ട്രീയ ചായ്വിന്റെ പേരില്‍ എതിര്‍ത്തുപോരുന്ന ഈ പരിഷ്‌കാരങ്ങള്‍ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ഭാവനാപൂര്‍ണവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമാണ്. അവകാശങ്ങളുടെ പേരിലുള്ള സമരങ്ങള്‍ക്കു മാത്രം തൊഴിലാളികളെ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ നിന്നു വ്യതിചലിക്കാത്തവര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനായെന്നു വരില്ല. സ്വന്തം ക്ഷേമത്തിനൊപ്പം രാഷ്‌ട്രക്ഷേമത്തിന്റെ അടിത്തറയും ഭദ്രമാക്കുന്ന ദേശീയ ബോധത്തിലൂന്നിയ തൊഴില്‍ സംസ്‌കാരവും നയവും ആയിരിക്കട്ടെ ഭാവിഭാരതത്തിന്റെ അടിത്തറ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.