ശാസ്ത്രീയ നാമം: Streblus asper
സംസ്കൃതം: രൂക്ഷപത്ര, പീതഫല, ഷാഖോടക
തമിഴ്: കുറുംപില്ല
എവിടെ കാണാം: ഇന്ത്യയിലുടനീളം
ഇലപൊഴിയും കാടുകളില്‍ കാണുന്ന
നിത്യഹരിത വൃക്ഷം.
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍:
ഇതിന്റെ ചെറുകമ്പ് ചതച്ച് പല്ലുതേച്ചാല്‍ മോണപഴുപ്പ്, പല്ലിളക്കം എന്നിവ ഭേദമാകും. പരുവയുടെ പച്ചവേര് കാടിയില്‍ അരച്ചുതേച്ചാല്‍ പൊള്ളിയ വ്രണം, പരുക്കള്‍ എന്നിവ മാറും.
ഇതിന്റെ 60 ഗ്രാം വേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ നാലുദിവസം കൊണ്ട് വയറിളക്കം ശമിക്കും. ഇതില്‍ തേനിനു പകരം ഗോമൂത്രം മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ സാമാന്യം ത്വക്രോഗങ്ങളെല്ലാം ശമിക്കും. ഇതിന്റെ കറ കാല് വിണ്ടുകീറിയിടത്ത് തേച്ചാല്‍ രണ്ടോമൂന്നോ ദിവസംകൊണ്ട് പൂര്‍ണമായും ശമിക്കും.
പരുവയുടെ നാലു കിലോ തൊലി 24 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാല് ലിറ്ററായി വറ്റിച്ച് ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ 30 ഗ്രാം തൊലി അരച്ച് കല്ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരച്ച് തേച്ചാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍( ഗന്ധമാല) ഭേദമാകും.
ഇതിന്റെ ഉണങ്ങിയ തൊലി 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ ഗോമൂത്രത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം 90 ദിവസം സേവിച്ചാല്‍ മന്ത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: