Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ചുരം കയറുമ്പോള്‍

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 1, 2019, 11:51 am IST
in Kerala

തിരുവനന്തപുരം: ഒടുവില്‍ തീരുമാനിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കും. ദിവസങ്ങളുടെ ആകാംക്ഷയ്‌ക്കും പ്രവര്‍ത്തകരുടെ അമര്‍ഷങ്ങള്‍ക്കും ഒടുവിലാണ് എ.കെ. ആന്റണി വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് വയനാട്. പറഞ്ഞിട്ടെന്തുഫലം! അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ദിവസങ്ങളെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വരുമെന്ന് കെപിസിസിയുടെ നേതാക്കളെല്ലാം ആവര്‍ത്തിച്ചു. രാഹുല്‍ വരുമോ? വരില്ലേ  എന്ന പരിഹാസ ചോദ്യം നാടാകെ പടര്‍ന്നു. രണ്ടാഴ്ചയോളമായി രാഹുലിന്റെ പേര് മലകയറിയിട്ട്. വയനാട്ടില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പക്ഷെ അവര്‍ക്കത് കഴിയുന്നില്ല എന്ന ഗതികേടിലാണെന്ന് പരക്കെ വിലയിരുത്തി.

ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് ദല്‍ഹിയില്‍ ചില ബാഹ്യശക്തികള്‍ രാഹുലിനെ പിന്തിരിപ്പിക്കുന്നു എന്നതാണ്. ബാഹ്യശക്തികള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന് സാരം. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭികാമ്യമോ? ഇങ്ങനെ ഒരാള്‍ താക്കോല്‍ സ്ഥാനത്തെത്തിയാല്‍ എന്താകും സ്ഥിതി?

വയനാട്ടില്‍ച്ചെന്ന് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖാണത്. സിദ്ദിഖ് ചുരംകയറി പ്രവര്‍ത്തനം തുടങ്ങി. അപ്പോഴാണ് ആദ്യപട്ടികയില്‍ അമേത്തിയില്‍ മത്സരം ഉറപ്പിച്ച രാഹുല്‍ വയനാട്ടില്‍ നോട്ടമിട്ടത്. കോണ്‍ഗ്രസുകാര്‍ അത് ആവേശമാക്കി. ദല്‍ഹിവരെ പലവട്ടം ചെന്ന് രാഹുല്‍ജി വരണം വരണം എന്ന് ആവര്‍ത്തിച്ചു. അപ്പോഴാണ് സിപിഎമ്മിന്റെ ചോദ്യം. 

സിപിഎമ്മിന്റെ ചോദ്യങ്ങള്‍

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്നത്? ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ ഇടതുപക്ഷം മത്സരിക്കുന്നത് ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്. അവരത് പരസ്യമായിപറയുകയും ചെയ്യുന്നു. തമിഴ്നാട് അടക്കം ആറ് സംസ്ഥാനങ്ങളില്‍ ഇവര്‍ ഒരു മുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിക്കുവേണ്ടി അരിവാള്‍ ചുറ്റികയില്‍ വോട്ട് ചോദിക്കുന്ന കൂട്ടരാണിവരെന്ന് 2004ല്‍ കണ്ടതാണ്. രാഹുല്‍ വരുന്നതോടെ ഇരുപത് സീറ്റിലും യുഡിഎഫ് ജയിക്കുമെന്നാണ് മുല്ലപ്പള്ളി പ്രസ്താവിച്ചത്. ഇനിയെങ്കിലും സിപിഎം പറയുമോ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാനില്ലെന്ന് ? അതല്ല ഇതെല്ലാം ഒത്തുകളിയാണോ ? വയനാടിന് പകരം കണ്ണൂരും വടകരയും കോണ്‍ഗ്രസിന് വോട്ടു മറിക്കാന്‍ ധാരണയുണ്ടോ ?

രാമചന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോഴും നിരാശ അറിയിച്ചപ്പോഴും മൗനം പാലിച്ച രാഹുലും എ.കെ. ആന്റണിയും ലീഗിന്റെ നീരസം കേട്ടപ്പോള്‍ ഞെട്ടി. രാഹുല്‍ ചുരം കയറുമെന്ന് അറിയിക്കുകയും ചെയ്തു.

ഇതര സംസ്ഥാന സ്ഥാനാര്‍ഥികള്‍

ഇതിന് മുമ്പ് കേരളത്തില്‍ മത്സരിച്ച് ജയിച്ച അന്യ സംസ്ഥാനക്കാര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. സുലൈമാന്‍ സേട്ടും ഇസ്മായില്‍ സാഹിബും. ഇസ്മായില്‍ സാഹിബ് ലീഗിന്റെ ആദ്യ അധ്യക്ഷനായിരുന്നു. സേട്ട് പിന്നീടും അധ്യക്ഷനായി. ഇരുവരും കോണ്‍ഗ്രസിന്റെ സഖ്യത്തിലുണ്ടായി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത സേട്ട് ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പനായിരുന്നു. 

ഒരു കാലത്ത് പ്രധാനമന്ത്രി നെഹ്‌റു ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്. അതിനെ ജീവന്‍ വയ്‌പ്പിച്ചതും കോണ്‍ഗ്രസാണ്. ഇന്ന് ലീഗിന്റെ ഏണിയില്‍ ചവിട്ടിയല്ലാതെ ഒരടിപോലും മുന്നോട്ടുപോകാനാവില്ലെന്നാണ് അവരുടെ ഒടുവിലത്തെ തീരുമാനം പ്രഖ്യാപിക്കുന്നത്. 

അമേത്തിയില്‍ നിന്നും തോറ്റോടിയെത്തുന്ന രാഹുല്‍ ഏണികൊണ്ടും കോണികൊണ്ടും ചുരം കയറി പറ്റുമോ? കണ്ടു തന്നെ അറിയണം. ലീഗിന്റെ ബലത്തില്‍ ലോക്‌സഭയില്‍ എത്താന്‍ ശ്രമിക്കുന്നതില്‍പ്പരം പാപ്പരത്തം കോണ്‍ഗ്രസ്സിനുണ്ടാകാനുണ്ടോ?

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റ് കണ്ടു. വാര്‍ക്കപ്പണിക്ക് അന്യ സംസ്ഥാനക്കാര്‍. പൊറോട്ട അടിക്കാനും ചപ്പാത്തിപരത്തലാദി അടുക്കളപ്പണിക്കും അന്യസംസ്ഥാന തൊഴിലാളികള്‍. പോസ്റ്റര്‍ ഒട്ടിക്കാനും മറ്റുനാട്ടുകാര്‍. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥിയാകാനും ആളായി. കേരളം വളരുന്നു. പശ്ചിമഘട്ടവും കടന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.