Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഭിനയത്തിന്റെ ജീവ സ്പന്ദനം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 31, 2019, 04:30 am IST
inVaradyam

സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യരൂപങ്ങള്‍ക്ക് ജീവസ്പന്ദനം നല്‍കുന്ന അഭിനേതാവ്. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നാടക നടന്‍. റേഡിയോ പ്രക്ഷേപണത്തിലൂടെ സ്വതസ്സിദ്ധമായ ശബ്ദഗാംഭീര്യം ശ്രോതാക്കളിലേക്ക് പകര്‍ന്ന കലാകാരന്‍.  1979 മുതല്‍ അനേകമനേകം കഥാപാത്രങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഈ രംഗത്ത് തുടരുന്ന കരുത്തന്‍. കാന്‍സര്‍ എന്ന മഹാരോഗത്തെ ആധുനിക ചികിത്സയോടൊപ്പം ആത്മധൈര്യം കൊണ്ടും അതിജീവിച്ചയാള്‍.

ഭാവനയുടെ ചിന്തേരിട്ട് മിനുക്കിയെടുത്ത സങ്കല്‍പ്പ കഥാപാത്രങ്ങളെ പാടേ അവഗണിച്ച്, പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാകാരന്‍. ചുറ്റിലും കാണുന്ന സംഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച് വായനക്കാരെ ചിരിപ്പിക്കുന്ന ഹാസ്യ സാഹിത്യകാരന്‍. പരാജിതരുടെ ചരിത്ര പുസ്തകം കവിതാ വിഷയമാക്കിയ വേറിട്ട കവി. 

സഹജീവനക്കാരെയും തൊളിലാളികളെയും സഹോദരതുല്യം സ്‌നേഹിക്കുകയും സമൂഹത്തെ ഔദ്യോഗിക യജമാനനെപ്പോലെ കരുതി 34 വര്‍ഷം സര്‍ക്കാര്‍ ജീവിതം പൂര്‍ത്തിയാക്കിയ കാര്യശേഷിയും തന്റേടവുമുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍. സ്വന്തം സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ജാഗരൂകനായി പ്രവര്‍ത്തിച്ച സഹോദരന്‍. എല്ലായ്‌പ്പോഴും സൗമ്യസൗഹൃദം കാത്തുസൂക്ഷിക്കുന്ന സഹൃദയന്‍. ആപല്‍ഘട്ടങ്ങളെ സ്വതസ്സിദ്ധമായ നര്‍മബോധംകൊണ്ട് അതിജീവിച്ച രസികന്‍. ആര്‍ത്തനാദം കേട്ടാല്‍ കൂടെ കരയുന്നവന്‍. സേവന സന്നദ്ധനായ പുരോഗമന ചിതാഗതിക്കാരന്‍. വ്യക്തി-കുടുംബ-സാമൂഹ്യ ബന്ധങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവന്‍… ബഹുമുഖമാണ് കൊല്ലം തുളസിയുടെ പ്രതിഭാവിലാസം.

കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തില്‍ കാഞ്ഞാവെളി കുറ്റിലഴികത്ത് വീട്ടില്‍, സംസ്‌കൃത അധ്യാപകനും കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശാസ്ത്രി പി.എസ്. നായരുടെയും ഭാരതിയമ്മയുടെയും ആറ് മക്കളില്‍ രണ്ടാമനായാണ് കൊല്ലം തുളസി എന്ന തുളസീധരന്‍ നായരുടെ ജനനം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമെടുത്ത് ഇരുപത്തൊന്നാം വയസ്സില്‍ മുനിസിപ്പല്‍ സര്‍വീസില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ചു.  തിരുവനന്തപുരം നഗരസഭയില്‍നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. 

ജന്മസിദ്ധമായ കഴിവും, കലയുമായി ബന്ധമുള്ള കുടുംബത്തിന്റെ സഹായവും, നാട്ടുകാരുടെ പ്രോത്സാഹനവും കൊല്ലം തുളസിയെ നടനായും കലാകാരനായും സാഹിത്യകാരനായും സാമൂഹ്യസേവകനായും വളര്‍ത്തി. ക്ലബ്ബുനാടകങ്ങളില്‍നിന്ന് അമച്വര്‍ നാടക വേദികളിലേക്കും, തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങള്‍, ആകാശവാണി-മിനിസ്‌ക്രീന്‍ എന്നിവയിലൂടെ വളര്‍ന്നുവന്ന പാരമ്പര്യം.

 250-ല്‍പ്പരം സിനിമകളിലും അത്രതന്നെ റേഡിയോ-ടെലിവിഷന്‍ പരമ്പരകളിലും തന്റേതായ അഭിനയ ശൈലിയില്‍ തിളങ്ങിനില്‍ക്കാന്‍ കഴിഞ്ഞു കൊല്ലം തുളസി വില്ലന്‍ വേഷങ്ങളാണ് അധികവും ചെയ്തിട്ടുള്ളത്.  അവയില്‍ കൂടുതലും രാഷ്‌ട്രീയ – മന്ത്രി വേഷങ്ങളായിരുന്നു. രണ്ട് തമിഴ് സിനിമകളില്‍ പ്രധാന പ്രതിനായകനായും, മോഹിതം എന്ന മലയാളം സിനിമയില്‍ നായകനായും അഭിനയിച്ചു. 

1999-ല്‍ ലേലം എന്ന ചിത്രത്തില്‍ പാപ്പിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും, 2008-ല്‍ കടമറ്റത്ത് കത്തനാര്‍ എന്ന മെഗാ പരമ്പരയില്‍ മന്ത്രിയുടെ വേഷം അഭിനയിച്ചതിനും യഥാക്രമം ഏറ്റവും നല്ല രണ്ടാമത്തെ നടനും, ഏറ്റവും നല്ല സീരിയല്‍ നടനുമുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ചെറുപ്പംമുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മനസ്സര്‍പ്പിച്ചിരുന്ന തുളസി, കണ്ണൂര്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള അനേകം അഭയകേന്ദ്രങ്ങളിലും സാന്ത്വന സംഘടനകളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് ട്രസ്റ്റിലും ഭാരവാഹിയാണ്. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് എന്നീ സാമൂഹ്യ സേവന സംഘടനകളില്‍ പ്രവര്‍ത്തിച്ച് അനേകം അംഗീകാരങ്ങളും അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. മാതാ അമൃതാനന്ദമയീ ദേവിയുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലും, ശാന്തിഗിരി ആശ്രമത്തിലും, സാമൂഹിക -കാരുണ്യപ്രവര്‍ത്തനങ്ങളിലും ഇപ്പോഴും സജീവമാണ്.

പതിനഞ്ചോളം രചനകള്‍ ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. തുളസിയുടെ കഥകള്‍, തുളസിയുടെ കവിതകള്‍, തുളസിയുടെ ഫലിതങ്ങള്‍, തുളസിയുടെ നര്‍മങ്ങള്‍, തുളസിയുടെ തമാശകള്‍, എട്ടുകാലിവലപോലൊരു ജീവിതം എന്നിവ ഇവയില്‍ പ്രധാനമാണ്. സ്വന്തം കവിതകളുടെ രണ്ട് കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. (ഒരു പരാജിതന്റെ മോഹങ്ങള്‍, മരണത്തിനൊരു ചരമഗീതം) 

ക്യാന്‍സറിനും അനുബന്ധ രോഗങ്ങള്‍ക്കും  വാര്‍ദ്ധക്യത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് ഉറക്കെപ്പറയുകയാണ് എഴുപതാം വയസ്സിലും ഈ അതുല്യനടന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.