ഹൈദരാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ചുറിയും നായകന്‍ അജിങ്ക്യ രഹാനയുടെയും അര്‍ധ സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റിന് 198 റണ്‍സ് എടുത്തെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍ റൈസേഴ്സ്‌കളിയില്‍ വളരെ വേഗം തിരിച്ചുവന്നു.
സഞ്ജു സാംസണ്‍ 55 പന്തില്‍ 102 റണ്‍സ് കുറിച്ച് പുറത്താവാതെ നിന്നു.മുന്നില്‍ നിന്ന് നയിച്ച രഹാനെ 49 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു.ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദ്രാബാദ് ഒരോവരര്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു
















