Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കേരളത്തിലെ ജനവിരുദ്ധരായ ഇടത്-വലത് മുന്നണികളെ തെരഞ്ഞടുപ്പില്‍ പാഠം പഠിപ്പിക്കും: വൈ.സത്യകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 12:20 pm IST
in Local News

കണ്ണൂര്‍: കേരളത്തിലെ ജന വിരുദ്ധരും രാഷ്‌ട്ര വിരുദ്ധരുമായ ഇടത്-വലത് മുന്നണികളെ ആസന്നമായ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി വൈ.സത്യകുമാര്‍ പറഞ്ഞു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും കണ്‍വെന്‍ഷനും കണ്ണൂര്‍ സ്റ്റേഡിയം പവലിയനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവാദികളെ വിജയിപ്പിക്കണമോ ദേശവിരുദ്ധരെ വിജയിപ്പിക്കണമോയെന്നതാണ് തെരഞ്ഞെടുപ്പിലുയരുന്ന ചോദ്യം.

കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിന് പുറത്ത് മാഹിയിലും കര്‍ണ്ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒറ്റ മുന്നണിയായി മത്സരിക്കുകയാണ്. എന്ത് വൃത്തകെട്ട രാഷ്‌ട്രീയവും കളിച്ച് നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസുമടക്കമുളള പ്രതിപക്ഷ കക്ഷികള്‍.

മോദിയെ എതിര്‍ക്കുകയെന്ന ഒരൊറ്റ അജണ്ടയാണ് ഇക്കൂട്ടര്‍ക്കുളളത്. ഇതുവഴി രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ ആര് എന്തൊക്കെ ചെയ്താലും രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കും പദ്ധതികള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും നേതൃത്വം നല്‍കിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വരുന്ന മെയ് 23 ന് വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

യുപിഎ ഭരണത്തില്‍ അഴിമതിയും കുഭകോണവും തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും മൂലം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സാഹചര്യത്തിലാണ് മോദി ഭാരതത്തിന്റെ ഭരണം ഏറ്റെടുത്തത്. എന്നാല്‍ മോദി ഇന്ന് രാജ്യത്തെ ലോകം ആദരിക്കുന്ന നിലയിലെത്തിച്ചിരിക്കുകയാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ജിഡിപി നിരക്ക് ഉയര്‍ന്നു.

ഗ്രാമീണ മേഖലയില്‍ ലക്ഷകണക്കിന് രൂപയുടെ വികസനം നടപ്പിലാക്കി. റോഡ്, റെയില്‍ ഗതാഗതരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്നത്. എല്ലാ വിഭാഗം ജനങ്ങളേയും സ്പര്‍ശിക്കുന്ന വികസനമാണ് രാജ്യത്ത് ഉണ്ടായത്. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. 6000രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. 

എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയടക്കം നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിമുഖത കാട്ടി. മുദ്രായോജനയുള്‍പ്പെടെയുളള പദ്ധതികളിലൂടെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ സംരംഭങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വികസന നയങ്ങളും ജനകീയ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസും സിപിഎമ്മും അപവാദങ്ങള്‍ പ്രചരിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കര്‍ഷക ആത്മഹത്യകളെ പര്‍വ്വതീകരിച്ച് കാണിക്കുന്ന ഇടത്-വലത് മുന്നണികള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനകം വയനാട്ടിലും കേരളത്തിലും നടന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, കെ.വി.അജി (ബിഡിജെഎസ്), വര്‍ക്കി വട്ടപ്പാറ (കേരള കോണ്‍ഗ്രസ്), എം.പി.ജോയി (സോഷ്യലിസ്റ്റ് ജനതാദള്‍), പി.കെ.അയ്യപ്പന്‍ മാസ്റ്റര്‍ (എല്‍ഐപി), കൊറ്റിയാല്‍ കൃഷ്ണന്‍ (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി), എം.എന്‍.ഗിരി (നാഷണലിസ്റ്റ് കോണ്‍ഗ്രസ്), ബി.ഡി.ബിന്റോ എന്നിവര്‍ സംസാരിച്ചു. 

 ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എം.പി.ഗംഗാധരന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് പന്നിമാക്കല്‍, സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ പ്രസിഡണ്ട് ജിജിതോമസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗങ്ങളായ എ.ദാമോദരന്‍, വി.വി.ചന്ദ്രന്‍, ബിജെപി ജില്ലാ ഭാരവാഹികളായ പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, വിജയന്‍ വട്ടിപ്രം, കെ.രാധാകൃഷ്ണന്‍, ആനിയമ്മ രാജേന്ദ്രന്‍, കെ.ജയപ്രകാശ്, യു.ഇന്ദിര, എ.ഒ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് എന്‍ഡിഎ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.