Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് ജെഡിഎസ് സ്റ്റൈല്‍; സ്ഥാനാര്‍ഥിയെ കടമെടുത്തു!

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 28, 2019, 03:38 pm IST
in India

ബെംഗളൂരു: വെല്ലുവിളിക്കും വിലപേശലിനും ശേഷം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച എട്ടു സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വിയര്‍പ്പൊഴുക്കി ജെഡിഎസ്. ഒരു സീറ്റ് കോണ്‍ഗ്രസിന് മടക്കി നല്‍കി, മറ്റൊന്നില്‍ കോണ്‍ഗ്രസുകാരനെ കടമെടുത്തു സ്ഥാനാര്‍ഥിയാക്കി. കര്‍ണാടകയിലെ ഭരണകക്ഷിയുടെ അവസ്ഥയാണിത്. 

സഖ്യകക്ഷികള്‍ തമ്മിലുള്ള ധാരണയില്‍ കോണ്‍ഗ്രസ്-20, ജെഡിഎസ്-എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനായിരുന്നു ധാരണ. ഇപ്പോഴത് ആറ് സീറ്റിലൊതുങ്ങി. ഉത്തര കന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു, ശിവമോഗ, തുമക്കുരു, ഹാസന്‍, മാണ്ഡ്യ, ബെംഗളൂരു നോര്‍ത്ത്, വിജയപുര മണ്ഡലങ്ങളാണ് ജെഡിഎസിന് ലഭിച്ചത്. 

ബെംഗളൂരു നോര്‍ത്ത് തിരികെ നല്‍കി. ഇവിടെ സംസ്ഥാന ഗ്രാമ വികസനമന്ത്രി കൃഷ്ണ ബെരെ ഗൗഡയാണ് സ്ഥാനാര്‍ഥി. ഉഡുപ്പി-ചിക്കമംഗളൂരു സീറ്റിലാണ് കോണ്‍ഗ്രസ് നേതാവിനെ കടമെടുത്ത് സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ മന്ത്രി പ്രമോദ് മാധവരാജ് ഇവിടെ ദള്‍ ചിഹ്നത്തില്‍ മത്സരിക്കും. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകളല്ല കോണ്‍ഗ്രസ് നല്‍കിയതെന്നും വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് ലഭിച്ചതെന്നും ജെഡിഎസ് നേതാക്കള്‍ ആരോപിക്കുന്നു. 

എന്നാല്‍, ജെഡിഎസിലെ കുടുംബാധിപത്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിന്റെയും ആക്ഷേപം. ജെഡിഎസിന് ലഭിച്ചതില്‍ വിജയസാധ്യതയുള്ള മാണ്ഡ്യ, ഹാസന്‍, തുമക്കുരു സീറ്റുകള്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ സ്വന്തം കുടുംബത്തിനായി മാറ്റിവച്ചു. 

മാണ്ഡ്യയിലും ഹാസനിലും ദേവഗൗഡയുടെ കൊച്ചുമകളായ നിഖിലും പ്രജ്വലും സ്ഥാനാര്‍ഥികളായി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തുമക്കുരുവില്‍ ദേവഗൗഡയും പത്രിക നല്‍കി. ശിവമോഗയില്‍ കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായിരുന്ന മധുബംഗാരപ്പ വീണ്ടും സ്ഥാനാര്‍ഥിയായി. 

വിജനപുരയിലും ഉത്തര കന്നഡയിലുമാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജെഡിഎസ് ഏറെ വലഞ്ഞത്. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ കടമെടുത്ത് മത്സരിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ജെഡിഎസ് നേതൃത്വം. എന്നാല്‍, സ്ഥാനാര്‍ഥികളെ വിട്ടുനല്‍കാനാവില്ലെന്നും മത്സരിക്കാനാളില്ലെങ്കില്‍ സീറ്റ് തിരികെ നല്‍കാനുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ബെംഗളൂരു നോര്‍ത്തിനു പിന്നാലെ മറ്റു മണ്ഡലങ്ങളും വിട്ടുനല്‍കുന്നത് നാണക്കേടാകുമെന്ന് ജെഡിഎസിനുള്ളില്‍ ചര്‍ച്ച ഉയര്‍ന്നു. 

ഇതോടെ വിജയപുര മണ്ഡലത്തില്‍ നാഗത്താന എംഎല്‍എ ദേവാനന്ദ് ഫുലസിങ് ചവാന്റെ ഭാര്യ സുനിതയെ സ്ഥാനാര്‍ഥിയാക്കി. ഉത്തര കന്നഡയില്‍ ദള്‍ നേതാവ് ആനന്ദ് അസ്‌നോട്ടികറെ സ്ഥാനാര്‍ഥിയാക്കി. ഇവിടെ കോണ്‍ഗ്രസ് നേതാവും റവന്യു മന്ത്രിയുമായ ആര്‍.വി. ദേശ്പാണ്ഡെയുടെ മകന്‍ പ്രശാന്ത് ദേശ്പാണ്ഡെയെയോ നിവേദിത് ആല്‍വയെയോ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടന്നിരുന്നു. 

എന്നാല്‍, ദള്‍ ചിഹ്നത്തില്‍ ഇരുവരും മത്സരിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ആനന്ദ് അസ്‌നോട്ടികറെ സ്ഥാനാര്‍ഥിയാക്കിയത്. 

നേരത്തെ കോണ്‍ഗ്രസിലും, പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്ന ആനന്ദ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ജെഡിഎസില്‍ ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.