Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉത്തരവാദിത്വമില്ലെന്ന് വരുത്താന്‍ സര്‍ക്കാര്‍ ശ്രമം; പഴിയെല്ലാം ചീഫ് സെക്രട്ടറിക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 28, 2019, 01:40 am IST
inKerala

തിരുവനന്തപുരം: കാര്‍ഷിക വായ്‌പാ മൊറട്ടോറിയത്തില്‍ ഉത്തരവിറങ്ങാത്തതില്‍ സര്‍ക്കാരിന് ഉത്തരവാദിത്ത്വമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം. പഴിയെല്ലാം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവച്ച് മന്ത്രിമാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ശ്രമിച്ചതും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച്ചയുണ്ടായെന്നു വരുത്താനാണ്. ഇടുക്കിയിലും വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും സര്‍ക്കാര്‍ സൃഷ്ടിച്ച മഹാപ്രളയത്തിന് ശേഷമുള്ള വരള്‍ച്ചക്കാലത്ത് കര്‍ഷകര്‍ ദുരിതത്തിലും കടക്കെണിയിലുമാവുകയും ചെയ്തതോടെ ജനവികാരം സര്‍ക്കാരിനെതിരെ തിരിയാന്‍ തുടങ്ങി. ഇതു മറികടക്കാനാണ് മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കൃഷി മന്ത്രി സുനില്‍കുമാറിന്റെ വേണ്ട വിധത്തിലുള്ള ഇടപെടല്‍ ഇല്ലാത്തതിനാല്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ നീണ്ടുപോയി.

അതേസമയം, സര്‍ക്കാരിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഉദ്ദേശമില്ലായിരുന്നെന്ന തെളിവുകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുതിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിലവിലുള്ള പദ്ധതികളെക്കുറിച്ചുള്ള ഫയലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാറുണ്ട്. ഈ ഫയലുകളില്‍ മൊറട്ടോറിയത്തെക്കുറിച്ചോ പ്രഖ്യാപനത്തെക്കുറിച്ചോ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് അടിയന്തരസഹായമായി പ്രഖ്യാപിക്കേണ്ട മൊറട്ടോറിയം ലഭിക്കില്ല. മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം മടക്കി. 

കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ സാധാരണ 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങേണ്ടതാണ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ നീട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വമാണ് ഇടത് മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുന്നത്. അതേസമയം, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉത്തരവിറങ്ങിയില്ലായെന്ന്, കര്‍ഷകരെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്ന കൃഷിമന്ത്രി പരിശോധിച്ചില്ലെന്ന ചോദ്യവും പലകോണുകളില്‍ നിന്നും ഉയരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ഉത്തരവാദിത്വം മുഴുവന്‍ ചീഫ് സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ചു. തുടര്‍ന്ന് ഇത്തരത്തില്‍ ശാസിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. 

തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വികാരം ഇടതു സര്‍ക്കാരിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണ്, ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കാരണം ജനങ്ങളോട് സമാധാനം പറയേണ്ട ഗതികേടിലാണ് തങ്ങളെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.