Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യയും വന്‍ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 11:07 pm IST
in Editorial

ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതോടെ രാജ്യത്തിന്റെ യശസ്സ് മാനംമുട്ടെ ഉയര്‍ത്തിയിരിക്കുന്നു. യുദ്ധ സാങ്കേതിക വിജ്ഞാനമേഖലയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒയാണ് ‘മിഷന്‍ ശക്തി’ പരീക്ഷിച്ച് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയെ എത്തിച്ചത്. ഈ ശക്തി നേടിയിട്ടുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്‍ഗാമികള്‍. മിഷന്‍ ശക്തി പരീക്ഷണം വന്‍ വിജയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തെ അറിയിച്ചപ്പോള്‍ 130 കോടി ജനങ്ങളുടെയും അഭിമാനത്തിന്റെ തിളക്കമേറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണിത്. ഭൂമിയില്‍ നിന്നാണ് പരീക്ഷണ മിസൈല്‍ തൊടുത്തുവിട്ടത്. ഭ്രമണ പഥത്തില്‍ ഒട്ടനവധി മിസൈലുകള്‍ നമുക്കുണ്ടെങ്കിലും ഇതുവരെ വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഉപഗ്രഹവേധ മിസൈല്‍ ഇപ്പോള്‍ ഇന്ത്യക്കും സ്വന്തമായി. നമ്മുടെ മിസൈലുകള്‍ ആരെയും ആക്രമിക്കാനുള്ളതല്ല. പ്രതിരോധത്തിന് മാത്രമാണ്. പരീക്ഷണം അന്താരാഷ്‌ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കുന്നതല്ല. രാജ്യത്തെ ഒരു സുപ്രധാന വിവരം അറിയിക്കാനുണ്ടെന്ന് ഇന്നലെ രാവിലെ അറിയിച്ച പ്രധാനമന്ത്രി ഉച്ചയ്‌ക്ക് 12.30നാണ് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തത്.

പ്രവര്‍ത്തനരഹിതമായ സാറ്റലൈറ്റുകള്‍ വീഴ്‌ത്താന്‍ എ സാറ്റ് ഉപയോഗിച്ചിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒഡിഷയിലെ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണു സൂചന. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എല്‍ഇഒയിലേക്ക് അയച്ചത് ചര്‍ച്ചാവിഷയമായിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് അയച്ചതാണെന്നായിരുന്നു ഡിആര്‍ഡിഒ വ്യക്തമാക്കിയത്. ഈ ഉപഗ്രഹമാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതെന്നു കരുതുന്നു. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക. മിഷന്‍ ശക്തി പരീക്ഷണമിസൈലിന് 2000 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തെപ്പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്. 2007ലും ചൈന ഇതു പരീക്ഷിച്ചിട്ടുണ്ട്. അന്ന് 800 കിലോമീറ്റര്‍ മുകളിലുള്ള ഉപഗ്രഹമാണ് തകര്‍ത്തത്. ഇത്തരം പരീക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കാറുള്ളത്. മൂവായിരത്തോളം അപകടകരമായ അവശിഷ്ടങ്ങളാണ് ഓരോ പരീക്ഷണവും അന്തരീക്ഷത്തില്‍ അവശേഷിപ്പിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങള്‍ പിന്നീട് ഉപഗ്രഹങ്ങള്‍ക്കു തന്നെ ഭീഷണിയാകുന്നുണ്ട്. മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിക്കുന്നവര്‍ ഇതൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ആണവ പരീക്ഷണം നടത്തിയതുപോലെ അതീവ രഹസ്യമായാണ് ഉപഗ്രഹ വേധ മിസൈലും പരീക്ഷിച്ചത്. വാജ്‌പേയി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് പൊക്രാന്‍ സ്‌ഫോടനം ലോകം അറിഞ്ഞത്. അന്ന് വിദേശ രാജ്യങ്ങള്‍ അമ്പരപ്പോടെയാണ് സ്‌ഫോടനവാര്‍ത്ത ശ്രവിച്ചത്. അമേരിക്കയുടെ ചാരക്കണ്ണുകള്‍ക്കൊന്നും ഇന്ത്യയുടെ നീക്കം കാണാനായിരുന്നില്ല. അതിന്റെ നിരാശയില്‍നിന്നാണ് സാമ്പത്തിക ഉപരോധമടക്കം അമേരിക്ക പ്രഖ്യാപിച്ചത്. അവരെ മറ്റ് രാജ്യങ്ങളും അനുകരിച്ചു. പക്ഷെ ഇന്ത്യ അതൊന്നും കൂട്ടാക്കിയില്ല. ഉപരോധം മറികടക്കാന്‍ ഇന്ത്യന്‍ ജനത സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രത്യാശ വിജയിക്കുകയും ചെയ്തു. പ്രവാസി ഇന്ത്യക്കാര്‍ കൈയയച്ച് സഹായിച്ചു. സ്വാഭാവികമായി ഉപഗ്രഹവേധ മിസൈലിനെയും സംശയത്തോടെ വീക്ഷിച്ചേക്കാം. അത് ശത്രുരാജ്യങ്ങളായിരിക്കില്ല. അവരുടെ ഇന്ത്യയിലെ മിത്രങ്ങളായിരിക്കാനും മതി. ഏതായാലും സാമ്പത്തിക രംഗമടക്കമുള്ള മേഖലയിലെന്നപോലെ പ്രതിരോധ രംഗത്തും രാജ്യം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നതില്‍ അഭിമാനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.