Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനഹൃദയങ്ങള്‍ കീഴടക്കി രവീശതന്ത്രി കുണ്ടാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 12:03 pm IST
inKerala

കാസര്‍കോട്: ജനഹൃദയങ്ങള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന് നാടെങ്ങും വന്‍സ്വീകരണം. സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ബഹുമുഖ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജന മനസ്സുകളെ ആവേശോജ്ജ്വലമാക്കി പ്രയാണം തുടരുകയാണ്.

നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസനത്തിന് രാഷ്‌ട്രീയമില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രചരണം മുന്നേറുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ കടന്നുപോകുന്ന വഴിത്താരകളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിന്റെ ജന സ്വീകാര്യതയ്‌ക്കുള്ള തെളിവാകുകയാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ വീണ്ടും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ഭരണത്തില്‍ കാസര്‍ക്കോടിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രവീശതന്ത്രി കുണ്ടാറും ഉണ്ടാകണമെന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. 

രാവിലെ വിഘ്‌നേശ്വര സാന്നിധ്യം കൊണ്ട് പുണ്യഭൂമിയായ മധൂരിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഉളിയത്തടുക്ക ശ്രീശക്തി ഭജന മന്ദിരത്തില്‍ അദ്ദേഹത്തെ പുരോഹിതരത്‌ന വി.കെ.കേശവാചാര്യ, പ്രസിഡന്റ് ആര്‍.സന്തോഷ് ഗട്ടി, രാമ അഡിഗ, ജോ.സെക്രട്ടറി വിജയന്‍, നവീന്‍ കുമാര്‍ ഷെട്ടി, വി.മണികണ്ഠന്‍, രതീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കുമ്പഡാജെ പഞ്ചായത്ത് ലക്ഷ്യമാക്കിയുള്ള പ്രയാണത്തില്‍ ബിഎംഎസ് കുതിരപ്പാടി യൂണിറ്റ് ഓഫീസിനു മുന്നില്‍ കാത്തുനിന്ന പ്രവര്‍ത്തകരുമായി അല്‍പ്പനേരം ചെലവഴിച്ചു. പ്രസിഡന്റ് പുണിത് കുമാര്‍ മാന്യ, സെക്രട്ടറി കെ.കെ.കിരണ്‍, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് ഹരീഷ് സിദ്ധിബയല്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം   ചെയ്ത് അദ്ദേഹത്തെ സ്വീകരിച്ചു. 

എന്‍ഡിഎ കാസര്‍കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്, ബദിയഡുക്കയിലെ ബിജെപി കാസര്‍കോട് മണ്ഡലം കമ്മറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ശിവശങ്കര്‍ ഭട്ട്, ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കുമാരന്‍ കുതിരപ്പാടി, ഹരീഷ് നാരംമ്പാടി, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണന്‍ നാരംമ്പാടി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരീഷ് ഗോസാഡ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിടവാങ്ങിയ മഹാകവി കിഞ്ഞണ്ണറൈയുടെ വീട് സന്ദര്‍ശിച്ചു. മകന്‍ കൃഷ്ണപ്രദീപ് റൈ അദ്ദേഹത്തെ സ്വീകരിച്ചു. ആരതി പ്രദീപ്, രഘുരാജ, ബിജെപി പഞ്ചായത്ത് അധ്യക്ഷന്‍ ബാലകൃഷ്ണ ഷെട്ടി, നാരായണന്‍ മാസ്റ്റര്‍, വിശ്വനാഥ പ്രഭു തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ അഗല്‍പ്പാടി ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കാത്ത് സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വാസുദേവ ഭട്ട് ഉപ്പംകള, ശ്രീകൃഷ്ണ ഭട്ട്, തിമ്മപ്പറൈ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കുമ്പഡാജെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും, ഏത്തടുക്കയിലും നിരവധി ഭവനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കുമ്പഡാജെ പഞ്ചായത്തിലെ കുത്തക്കള കോളനിയില്‍ വന്‍ സ്വീകരണമാണ് രവീശതന്ത്രി കുണ്ടാറിന് ലഭിച്ചത്. കാസര്‍കോടിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും, അതിന് കരുത്തേകാന്‍ രവീശതന്ത്രി കുണ്ടാര്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നാണ് ഓരോ വോട്ടര്‍മാരും പറയുന്നത്. 

ആവേശോജ്ജ്വല സ്വീകരണങ്ങളേറ്റു വാങ്ങി പ്രയാണം തുടരുമ്പോള്‍ സമയത്ത് ഓടിയെത്താനാകാതെ സ്ഥാനാര്‍ത്ഥിയും, നേതാക്കളും കുഴങ്ങുമ്പോള്‍ ആവേശം ഒട്ടും ചോര്‍ന്നു പോകാതെ എന്‍ഡിഎയെ സ്വീകരിക്കുന്ന ജനക്കൂട്ടം രവീശതന്ത്രി കുണ്ടാറിനെയും കാത്തുനില്‍ക്കുന്നതാണ് എങ്ങും കാണാന്‍ സാധിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.