Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധിനഗറില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 22, 2019, 03:10 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. 2014ല്‍ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും മോദി മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് വഡോദരയില്‍ രാജിവെച്ച് വാരാണസിയില്‍ തുടര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ 3.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി പരാജയപ്പെടുത്തിയത്. മറ്റ് പാര്‍ട്ടികള്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

 കഴിഞ്ഞ അഞ്ച് തവണയായി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയാണ് ഗുജറാത്തിലെ ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 4.83 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. അനാരോഗ്യം കാരണം അദ്വാനി രാഷ്‌ട്രീയത്തില്‍ സജീവമല്ല. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലക്‌നൗവില്‍നിന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂരില്‍നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നേരിടും. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച സ്മൃതി, രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ട് ലക്ഷത്തിലേറെ കുറവ് വരുത്തിയിരുന്നു. 

കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ് (ഘാസിയാബാദ്), മഹേഷ് ശര്‍മ്മ (നോയിഡ), കിരണ്‍ റിജ്ജു (അരുണാചല്‍ വെസ്റ്റ്), ജിതേന്ദ്ര സിങ് (ഉധംപുര്‍), രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് (ജയ്‌പുര്‍ റൂറല്‍) എന്നിവരും പട്ടികയിലുണ്ട്. യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്‍ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍നിന്നും വീണ്ടും ജനവിധി തേടും. 

ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബംഗാളില്‍ മന്ത്രി ബാബുല്‍ സുപ്രീയോ (അസന്‍സോള്‍), മുന്‍ തൃണമൂല്‍ എംപി അനുപം ഹസ്‌റ (ജാദവ്പുര്‍) എന്നിവരും പട്ടികയിലുണ്ട്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.