കൊച്ചി: ചാലക്കുടിയില്‍ വീണ്ടും വിജയം ഉറപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് നടന്‍ ഇന്നസെന്റ്്. ഇടത് സ്വതന്ത്രനായി ലോക്‌സഭയില്‍ എത്തിയ അദ്ദേഹം ഇക്കുറി സ്വതന്ത്ര പരിവേഷം അഴിച്ച് മാറ്റി പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും പൊതുജനത്തിനും ഒരു സംശയം, വീണ്ടും ജയിച്ചാല്‍ അദ്ദേഹം എംപിയാകുമോ അതോ സിനിമാക്കാരനാകുമോ? നാട്ടുകാരുടെ സംശയത്തെ കുറ്റപ്പെടുത്താനാകില്ല കാരണം അവരുടെ മുന്‍കാല അനുഭവം അതാണ്.
ഓണാഘോഷം തൊട്ട് പുലകുളി അടിയന്തിരത്തിന് വരെ എംപിയെ ക്ഷണിക്കുന്ന നാടാണ് നമ്മുടെത്. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഉദ്ഘാടന ചടങ്ങുകള്‍ വേറെ. നാട്ടുകാരും പാര്‍ട്ടിക്കാരും പറയുന്നത് ഇന്നസെന്റിനെ ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ അദ്ദേഹം ഒരു കാര്യം അന്വേഷിക്കും. എന്നെ വിളിച്ചത് എംപി ആയിട്ടോ സിനിമാക്കാരനായിട്ടോ?
എംപി തന്നെ വരണം എന്നാണ് മറുപടിയെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ എംഎല്‍എയോ പോരെയെന്ന് തൃശൂര്‍ സ്ലാങ്ങിലുള്ള മറുചോദ്യം. സിനിമാക്കാരനായിട്ടാണെങ്കില്‍ ഓകെ. പിന്നെ ഒരു കാര്യം സിനിമാക്കാരനായിട്ടെങ്കില്‍ ഫീസുണ്ടെന്ന ഓര്‍മപ്പെടുത്തലും.
ഇന്നസെന്റ് അത്ര ഇന്നസെന്റല്ല എന്നോര്‍മിപ്പിക്കുന്നു കോണ്‍്ഗ്രസ് വക്താവ് ജോസഫ് വാഴയ്‌ക്കന്‍. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി എന്ന നിലയില്‍ രാമപുരത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍ അവിടത്തെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് അമ്പതിനായിരം രൂപ ഇന്നസെന്റ് പ്രതിഫലം വാങ്ങിയ കാര്യമാണ് വാഴയ്‌ക്കന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എംപി ബോര്‍ഡ് വച്ച വാഹനത്തിന്റെ ഇന്ധനം സര്‍ക്കാരാണ് നല്‍കുന്നത്. അതോടിക്കുന്ന ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടിക്കൂലിയായി വാങ്ങിയതെന്നും അദ്ദേഹം ചോദിക്കുന്നു. ക്യാന്‍സര്‍ നാളുകളെക്കുറിച്ച് പുസ്തകം എഴുതിയ താങ്കള്‍ ആ കുട്ടികള്‍ പരിപാടി നടത്തിയത് ഒരുനേരത്തെ മരുന്നിനുപോലും വകയില്ലാത്ത പാവപെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കാനാണെന്നത് എന്തുകൊണ്ട് ഓര്‍ത്തില്ലന്നും വാഴയ്‌ക്കന്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: