Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാപോലീസുകാര്‍ക്ക് രക്ഷയില്ല, ആര്‍ത്തവ അവധിക്കുപോലും പരിഹാസം

അനീഷ് അയിലം by അനീഷ് അയിലം
Mar 17, 2019, 12:03 pm IST
in Kerala

തിരുവനന്തപുരം: ആര്‍ത്തവ അവധിക്ക് അപേക്ഷയുമായി ചെന്നാല്‍ ബറ്റാലിയനിലെ ചില പുരുഷ ഓഫീസര്‍മാരുടെ  അശ്ലീലം നിറഞ്ഞ ചിരി… ചിലര്‍ക്ക് ലീവിന്റെ കാരണം പെണ്‍കുട്ടികള്‍ പറഞ്ഞ് കേള്‍ക്കണം… മറ്റ് ചിലരാകട്ടെ കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ ലീവിന് അപേക്ഷ നല്‍കിയാല്‍ അര്‍ഥം വച്ച ചിരിയും അശ്ലീല ചുവയുള്ള സംസാരവും… ഇതാണ് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ട വനിതാ ബറ്റാലിയനിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥ. 

ആദ്യ വനിതാ ബറ്റാലിയനിലെ അറുനൂറ്റമ്പതോളം വനിതാ പോലീസുകാരുടെ പാസിങ്ഔട്ട് പരേഡ് വര്‍ണാഭമായാണ് സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ചത്. 

എന്നാല്‍, ഇവര്‍ ഇപ്പോള്‍ മാനസിക വിഷമത്താല്‍ ക്യാമ്പുകളില്‍ ഒതുങ്ങിക്കൂടേണ്ട സ്ഥിതിയിലാണ്. തിരുവനന്തപുരം, കഠിനംകുളം, അടൂര്‍, തൃശൂര്‍, കണ്ണൂര്‍ ക്യാമ്പുകളിലായാണ് ഇപ്പോള്‍ ഇവരെ നിയോഗിച്ചിരിക്കുന്നത്.  ഈ ക്യാമ്പുകളില്‍ വനിതാ ഓഫീസര്‍മാരില്ല. പകരം പുരുഷ ഓഫീസര്‍മാര്‍ക്കാണ് ചുമതല. ഇവരില്‍ ചിലര്‍ക്കെതിരെയാണ് പരാതി.

ലീവിനും അവധിക്കും അപേക്ഷ നല്‍കേണ്ടത് സിഐ റാങ്കിലുള്ള ഓഫീസര്‍ക്കാണ്. ആര്‍ത്തവ സമയത്ത് ലഭിക്കുന്ന രണ്ടു ദിവസത്തെ അവധിക്ക് എഴുതി നല്‍കിയാല്‍ പോര, ചിലര്‍ക്ക് ചെല്ലുന്ന ആള്‍തന്നെ പറഞ്ഞുകേള്‍പ്പിക്കണം. ഡ്യൂട്ടിക്ക് പോകുമ്പോള്‍ പോലും കെയര്‍ടേക്കര്‍മാരായി ഒപ്പം പോകുന്നത് പുരുഷ പോലീസുകാരാണ്. ഡ്യൂട്ടിക്ക് പോയാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാനായി ചില കെയര്‍ടേക്കര്‍മാരോട് അനുവാദം ചോദിക്കാന്‍ പോലുമാവില്ല. പോലീസ് അസോസിയേഷന്‍ ഭാരവാഹികളോട് പരാതി പറഞ്ഞെങ്കിലും പുതിയ ബാച്ചിന് വോട്ട് ഇല്ലാത്തതിനാല്‍ അസോസിയേഷനും കൈയൊഴിഞ്ഞു.

ഫെബ്രുവരിയില്‍ തിരുവനന്തപുരം ബറ്റാലിയനിലെ ചില ഓഫീസര്‍മാരുടെ പ്രവൃത്തിയെക്കുറിച്ച് പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. ഇതുകണ്ട ചില ഓഫീസര്‍മാര്‍ തങ്ങളെ അപമാനിച്ചു എന്നുകാട്ടി വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് ചൈത്ര തെരേസയ്‌ക്ക് പരാതി നല്‍കി. 

ക്യാമ്പിലെ ചില പുരുഷ ഓഫീസര്‍മാരെക്കുറിച്ച് പേരുവയ്‌ക്കാതുള്ള പരാതികള്‍ ഊമക്കത്തുകളായി പെണ്‍കുട്ടികള്‍ കമാന്‍ഡന്റിന് നല്‍കിയിരുന്നു. വാട്‌സആപ്പ് സന്ദേശം കൂടിയായതോടെ സംഭവത്തില്‍ കഴമ്പുണ്ടെന്ന് കമാന്‍ഡന്റിന് ബോധ്യമായി. ഫെബ്രുവരി 26ന് ബറ്റാലിയനില്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം ചേര്‍ന്നു. തങ്ങള്‍ക്ക് പരസ്യമായി ഓഫീസര്‍മാര്‍ക്ക് നേരെ പരാതി ഉന്നയിക്കാനാകില്ലെന്നും പരാതിപെട്ടി വയ്‌ക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ബറ്റാലിയനില്‍ പരാതിപ്പെട്ടി വച്ചിരിക്കുകയാണ്. 

എന്നാല്‍ പരാതിപ്പെട്ടി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്നും വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാതെ സമാധാനമായി ജോലി ചെയ്യാനാകില്ലെന്നും വിരലില്‍ എണ്ണാവുന്ന ചില ഓഫീസര്‍മാരുടെ പ്രവൃത്തികള്‍ സേനയെ ആകെ ബാധിക്കുകയാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.