Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നവോത്ഥാനത്തിന്റെ അഗ്രഗാമി

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍byതലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Mar 17, 2019, 03:38 am IST
inVaradyam

ശ്രീനാരായണ ഗുരുവിന്റെ ചൈതന്യപ്രഭയേറ്റ് പ്രബുദ്ധരും പ്രഭാവശാലികളുമായി വളര്‍ന്ന സമുദായ പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ക്ക് അദ്വിതീയമായൊരു സ്ഥാനമാണുള്ളത്. സാഹിത്യം സമുദായം, സംസ്ഥാനം എന്നിവയ്‌ക്കുവേണ്ടിയാണ് മൂലൂര്‍ ജീവിച്ചതെന്ന് മഹാകവി ഉള്ളൂര്‍ ആദരപൂര്‍വം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈഴവരാദിയായ അവര്‍ണ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം പോലെതന്നെ സാഹിത്യ ക്ഷേത്രപ്രവേശനവും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നു. ഈഴവസമുദായത്തില്‍ പുരാതന കാലംമുതല്‍ സംസ്‌കൃത പണ്ഡിതന്മാരും കവികളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും വേണ്ടത്ര അംഗീകാരം  ലഭിച്ചിരുന്നില്ല. 

ഗുരുദേവന്റെ സന്ദേശവാഹകന്‍

മൂലൂര്‍ സാഹിത്യ ജീവിതം ആരംഭിച്ച കാലഘട്ടം ഏതെന്ന് വ്യക്തമായി അറിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും കാവ്യസപര്യയുടെയും പ്രാധാന്യം വ്യക്തമായി ബോധ്യപ്പെടുകയുള്ളു. ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠമുതല്‍ എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപനം വരെയുള്ള അരദശകം (1888 – 1903) മൂലൂരിന്റെ സാഹിത്യജീവിതത്തിന്റെ പൂര്‍വഘട്ടമായി കരുതാം. 

ഈഴവസമുദായത്തില്‍നിന്നും പലേ പ്രതിഭാശാലികള്‍ പലവഴിക്കാരംഭിച്ച സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃതനേതൃത്വവും ഐകരൂപ്യവും നല്‍കിയത് ശ്രീനാരായണഗുരുവായിരുന്നു. കൊല്ലം എസ്എന്‍ഡിപി യോഗത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി  അടുത്തുപരിചയപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ശിഷ്യനായിട്ടാണ് മൂലൂര്‍ ജീവിതം നയിച്ചത്. ഗുരുദേവനെ സന്ദര്‍ശിക്കുവാനും അദ്ദേഹവുമൊന്നിച്ച് കഴിയുവാനും ആ മധുരഭാഷണം കേള്‍ക്കുവാനുമുള്ള അവസരങ്ങളൊന്നും പാഴാക്കിയില്ല. 

ഗുരുദേവന്‍ മധ്യതിരുവിതാംകൂറില്‍ സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം പണിക്കര്‍ സന്തതസഹചാരിയായി കൂടെയുണ്ടായിരുന്നു. സ്വഭവനത്തില്‍ ഗുരുദേവനെ സ്വീകരിച്ച് സല്‍ക്കരിക്കുവാനുള്ള മഹാഭാഗ്യവും ആ ശിഷ്യോത്തമന് ലഭിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവുമായി സന്ധിച്ചതിനുശേഷമുള്ള മൂലൂരിന്റെ ജീവിതം ഒരു പരിപൂര്‍ണ സമര്‍പ്പണം തന്നെയായിരുന്നു. ശ്രീനാരായണ ധര്‍മം നടപ്പില്‍ വരുത്തുന്നതിനുള്ള അതിപാവനമായ സമര്‍പ്പണം. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കു’വാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ആ മഹാഭാഗ്യം പരിപൂര്‍ണമായ അളവില്‍ നിര്‍വഹിച്ച് ഗുരുദേവന്റെ അനുഗ്രഹം പൂര്‍ണമായി ലഭിച്ച മഹാനായിരുന്നു മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍.

ഒരേകാകിയുടെ ധര്‍മയുദ്ധം

മൂലൂര്‍ പത്മനാഭ പണിക്കരുടെ കവിരാമായണം നമ്മുടെ ഭാഷയിലെ ഒരു ചരിത്ര സംഭവമാണ്.കവിരാമായണത്തിന്റെ കഥയുടെ ചുരുക്കം ഇതാണ്.സമകാലിക മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ച് കവിഭാരതം എന്നൊരു കൃതി താന്‍ രചിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ടും അതില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന കവികള്‍ അര്‍ഹത തെളിയിക്കാന്‍ മനോരമയില്‍ വന്നുകളിച്ചിടേണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതുകണ്ട മൂലൂര്‍, തമ്പുരാനോട് ഒരു വിജ്ഞാപനം നടത്തി. വെളുത്തേരിയില്‍ കേശവന്‍ വൈദ്യന്‍, നാരായണ ഗുരു, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍ തുടങ്ങിയ പ്രശസ്തരായ കവികള്‍ ഈഴവസമുദായത്തിലുണ്ടെന്നും, കവിഭാരതത്തില്‍ അവര്‍ക്കുകൂടി സ്ഥാനം അനുവദിക്കണമെന്നുമായിരുന്നു നിവേദനം. എന്നാല്‍ അദ്ദേഹത്തിന്റെ നിവേദനം പരിഗണിക്കാന്‍ തമ്പുരാന്‍ തയ്യാറായില്ല. 

വൈകാതെ കവിഭാരതം പുറത്തുവന്നു. ഈഴവകവികളില്‍ ഒരാള്‍ക്കുപോലും അതില്‍ പ്രവേശനം നല്‍കിയിരുന്നില്ല. ജാതിപ്രേരിതമായ ഈ അവഗണന മൂലൂരിനെ അത്യധികം ക്ഷോഭിപ്പിച്ചു. ഈ അവഗണനയ്‌ക്കുള്ള പ്രതിഷേധം കവിഭാരതത്തിന് തുല്യമായ ഒരു കൃതിയിലൂടെ ശക്തമായി പ്രകാശിപ്പിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. 106 കവികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിരാമായണം ഒരു വര്‍ഷത്തിനകം പുറത്തുവന്നു. കവിരാമായണത്തില്‍ അന്ന് പ്രസിദ്ധരായ എല്ലാ സവര്‍ണ കവികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു. അന്നത്തെ പ്രസിദ്ധരായ എല്ലാ അവര്‍ണകവികളെയും കൃതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ. നാരായണ ഗുരുവിനെ വാത്മീകിയായും കൃഷ്ണന്‍ വൈദ്യനെ ഹനുമാനായും കേശവന്‍ വൈദ്യനെ ബാലിയായും കവിരാമായണത്തില്‍ വര്‍ണിക്കുന്നുണ്ട്.

കവിരാമായണ രചനയ്‌ക്കുശേഷം അവര്‍ണകവികളെ അംഗീകരിക്കാനും ആദരിക്കാനും തുടങ്ങി. കുമാരനാശാന്റെ ആദ്യത്തെ ഖണ്ഡകാവ്യമായ വീണപൂവ് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ നേരിട്ട് പ്രസാധനം ചെയ്ത് പദ്യപാഠാവലിയില്‍ ചേര്‍ക്കുകയും എ.ആര്‍.രാജരാജവര്‍മ നളിനിയുടെ അവതാരികയിലൂടെ കുമാരകവിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കവിരാമായണ രചനയിലൂടെ  അവിസ്മരണീയമായൊരു വിശിഷ്ട ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.