മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുമായുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി
? ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ യോഗത്തില്‍ എന്താണ് വ്യക്തമാക്കിയത്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വിശ്വാസത്തെ സര്‍ക്കാര്‍ അട്ടിമറിച്ചത് പറയാതിരിക്കാനാകില്ല. അതിനാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇത് തെരഞ്ഞെടുപ്പ് ഓഫീസറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യുന്നതിന് തടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞോ?
ശബരിമല പ്രചാരണത്തില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതസ്ഥാപനങ്ങളെ പ്രചരണ വിഷയം ആക്കാന്‍ പാടില്ല. ധര്‍മശാസ്താവിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് മാത്രമേയുള്ളൂ.
? അങ്ങനെയെങ്കില്‍ ശബരിമല എന്നത് മത സ്ഥാപനമാണ്. പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പെരുമാറ്റ ച്ചട്ട ലംഘനമാകില്ലേ?
തെരഞ്ഞെടുപ്പില്‍ അയോധ്യയെക്കുറിച്ച് സംസാരിക്കുന്നില്ലേ, മുത്തലാഖിനെക്കുറിച്ചും ഗോവധത്തെക്കുറിച്ചും സംസാരിക്കുന്നില്ലേ. ഇതൊക്കെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരില്ലേ. മുഖ്യമന്ത്രി ഇതൊക്കെ സംസാരിക്കുന്നുണ്ടല്ലോ
? മത സ്ഥാപനങ്ങളെ പ്രചരണായുധമാക്കരുതെന്ന പെരുമാറ്റ ചട്ടം നിലനില്‍ക്കെ ബിജെപി ശബരിമല വിഷയം ഉന്നയിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകില്ലേ?
വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിച്ചത് പറയാന്‍ അവകാശമുണ്ട്. ഇത് നിയമ ലംഘനമാകില്ല. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതല്ല ശബരിമല പ്രശ്‌നം. അടുത്തകാലത്ത് ഉണ്ടായതാണ് ശബരിമല വിഷയം. സര്‍ക്കാര്‍ നിലപാട് ജനങ്ങളോട് പറയേണ്ടതായിട്ടുണ്ട്.
















