തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കേരളത്തിലെത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ രാഹുല്‍ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. ഇന്ന് രാവിലെ 10ന് തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. 12.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേയ്‌ക്ക് പോകും.
കൊല്ലപ്പെട്ട ഷുൈഹബിന്റെ കുടുംബാംഗങ്ങളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് ഒരുമണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം കാസര്‍ഗോഡ് പെരിയയിലേക്ക് പോകും.
കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബാംഗങ്ങളെ വൈകിട്ട് 3.25ന് സന്ദര്‍ശിക്കും. വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലി ഉദ്ഘാടനം ചെയ്യും.
















