Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരടുവലിച്ചത് ആര്യാടനും പിണറായിയും കുഞ്ഞാലിക്കുട്ടിയും

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Mar 13, 2019, 10:02 am IST
inKerala

മലപ്പുറം: വിവാദ വ്യവസായിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വറിനെ  പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ആര്യാടന്‍ മുഹമ്മദ്, പിണറായി വിജയന്‍, പി.കെ കുഞ്ഞാലിക്കുട്ടി സഖ്യം. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറിയ ആര്യാടന്‍ മുഹമ്മദ് രാഷ്‌ട്രീയത്തില്‍ അപ്രസക്തനായെന്ന് കരുതിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ നീക്കം. 

25 വര്‍ഷത്തോളം കയ്യടക്കി വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ മകനെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കാലുവാരിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ തോറ്റത്. പിന്നീട് മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അവസാന ശബ്ദമായ ആര്യാടന്‍ മുഹമ്മദ് ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

മുസ്ലീം ലീഗിനെ എന്നും എതിര്‍ക്കുന്നയാളെങ്കിലും ആര്യാടന് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നല്ല ബന്ധമാണുള്ളത്. ഇവര്‍ ഇരുവരുമായി രാഷ്‌ട്രീയത്തിന് അതീതമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുഖ്യമന്ത്രി പിണറായി. ഈ മൂന്നുപേരുടെ പൊതുതാത്പര്യമാണ് പി.വി. അന്‍വറിന്റെ കാര്യത്തില്‍ നാടകീയമായ നീക്കത്തിന് വഴിവെച്ചത്.

മുസ്ലീം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തമ്മിലുള്ള യുദ്ധം പരസ്യമായ രഹസ്യമാണ്. തനിക്ക് എന്നും ഭീഷണിയുയര്‍ത്തുന്ന ഇ.ടിയെ ഒതുക്കാന്‍ കുഞ്ഞാലിക്കുട്ടി ഒരു അവസരം കാത്തിരിക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയത്. അന്‍വറിനെ നിര്‍ത്തിയതു വഴി പൊന്നാനിയില്‍ ഇ.ടി ക്ക് വലിയ വെല്ലുവിളിയുയര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.

മകനെ എങ്ങനെയെങ്കിലും നിയമസഭയിലെത്തിക്കാന്‍ ശ്രമിക്കുന്ന ആര്യാടനും ലീഗിലെ അപ്രമാദിത്വം ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയും സംയുക്തമായി തീരുമാനിച്ചപ്പോള്‍ ഇരുവരുടെയും പൊതുസുഹൃത്തായ പിണറായി പിന്തുണ നല്‍കുകയായിരുന്നു.

പൊന്നാനിയില്‍ അന്‍വര്‍ വിജയിച്ചാല്‍ സ്വാഭാവികമായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. അവിടെ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് മൂവര്‍ സംഘത്തിന്റെ തീരുമാനം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.