Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ നയിക്കുന്നത് ഭരണഘടന മാത്രമല്ല; പാരമ്പര്യത്തിന്റെ സവിശേഷതകളും: ആര്‍എസ്എസ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 11, 2019, 03:35 am IST
inIndia

ഗ്വാളിയോര്‍: രാജ്യം മുന്നോട്ടു പോകുന്നത് ഭരണഘടനയുടെ മാത്രം അടിസ്ഥാനത്തിലല്ലെന്നും പാരമ്പര്യത്തിന്റെ സവിശേഷതകളില്‍ കൂടിയാണെന്നും ആര്‍എസ്എസ്. ചില വിഷയങ്ങളില്‍ കോടതികള്‍ മാത്രമല്ല  സാമൂഹ്യ സാംസ്‌കാരിക, മത നേതൃത്വങ്ങള്‍ കൂടി മാര്‍ഗനിര്‍ദേശം നല്‍കേണ്ടി വരാറുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. മൂന്നു ദിവസമായി ഗ്വാളിയോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമയാനുസൃതമായ എല്ലാ പരിഷ്‌കാരങ്ങളെയും ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. മത, ആത്മീയ, സാമൂഹ്യ നേതാക്കളാണ് അത്തരം മാറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതടക്കമുള്ള ചുമതല കോടതികള്‍ക്കുണ്ട്. അതുപോലെ പാരമ്പര്യം, സംസ്‌കൃതി, മര്യാദകള്‍ തുടങ്ങിയ കാര്യങ്ങളിലെ നിലപാടുകള്‍ തീരുമാനിക്കുന്നതില്‍ സാമൂഹ്യ, മത നേതൃത്വങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. ഒന്നു മറ്റൊന്നിന്റെ അധികാരങ്ങളില്‍ കൈ കടത്താറില്ല. നിയമം പാസാക്കുന്നത് ഒരു കാര്യമാണെങ്കില്‍ സമൂഹം അത് അംഗീകരിക്കണം എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.   

രാമക്ഷേത്ര വിഷയത്തില്‍ സംഘത്തിന്റെ നിലപാട് സുനിശ്ചിതമാണ്.  അയോധ്യയിലെ രാമജന്മഭൂമിയില്‍ത്തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്നും സര്‍കാര്യവാഹ് വ്യക്തമാക്കി. മധ്യസ്ഥതാ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ ദിശയില്‍ തന്നെ ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ സംഘത്തിനും സന്തോഷം. അയോധ്യാ പ്രക്ഷോഭം വിജയിക്കും വരെ മുന്നോട്ട് തന്നെ പോകും. ഈ വിഷയം കോടതിയുടെ പ്രധാന വിഷയം അല്ല എന്ന പ്രസ്താവന ഹിന്ദു സമൂഹത്തിന് ഏറെ അപമാനം ഉണ്ടാക്കുന്നതായിരുന്നു. 

അയോധ്യ എന്നത് ഹിന്ദുവിന്റെ അസ്തിത്വത്തിന്റെ പ്രശ്‌നമാണ്. ഇത്തരം വിഷയത്തെ കോടതി പ്രാധാന്യത്തോടെ തന്നെ പരിഗണിക്കണം. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കോടതിയോട് സംഘം അഭ്യര്‍ഥിക്കുകയാണ്. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും പ്രതിബദ്ധതക്കുറവ് ഉണ്ടെന്ന് കരുതുന്നില്ലെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.     

ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹൈന്ദവ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ രാജ്യം മുഴുവന്‍ ‘സേവ് ശബരിമല മൂവ്‌മെന്റ് ‘ആരംഭിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം പ്രതിനിധി സഭ പാസാക്കി. കേരളത്തിലെ സിപിഎം സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും മാനിക്കാന്‍ തയാറാവണമെന്നും പ്രതിനിധി സഭ ആവശ്യപ്പെട്ടു.  

ഭരണഘടനയുടെ 35 എ വകുപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതേപോലെ തന്നെ ആര്‍ട്ടിക്കിള്‍ 370ലും മാറ്റങ്ങള്‍ വരുമെന്നുറപ്പാണ്. എസ്‌സി, എസ്ടി നിയമഭേദഗതി  വലിയ സാമൂഹ്യ വിഷയമായി കോടതികള്‍ പരിഗണിക്കണമെന്നും സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. ജാലിയന്‍വാലാബാഗിന്റെ നൂറാം വാര്‍ഷികവും 450-ാം ഗുരുനാനാക് ജയന്തിയും ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും സമുചിതമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായും സര്‍കാര്യവാഹ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.