കൊല്ലം: കേരളം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ രഹസ്യ സെല്ലുകള്‍ രൂപീകരിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനങ്ങളില്‍ നടക്കുന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മുതലെടുത്താണ് നീക്കം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. അന്തര്‍ദേശീയ ഭീകരസംഘടനകളെ കേരളത്തിലേക്ക് അടുപ്പിക്കുന്ന മുഖ്യഉപാധിയാണ് പാക് രഹസ്യ സെല്ലുകള്‍. പ്രവാസികളായ ചിലരാണ് ഇവരെ നിയന്ത്രിക്കുന്നത്. ഐഎസ്‌ഐ ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്ക് സംസ്ഥാനത്തു നിന്ന് അപകടകരമായ രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതസ്പര്‍ധ ഉണ്ടാക്കി വര്‍ഗീയ കലാപങ്ങള്‍ക്കും ഇവര്‍ പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ സജീവമായ ചില സംഘടനകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ അലങ്കോലമാക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
വിവിധ ഇടങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്ക് എത്തിയ ആനകളെ ലെയിസര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിച്ച സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം സംഘടനകള്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ മതപഠനത്തിന്റെ പേരില്‍ നടക്കുന്ന രാത്രികാല ക്ലാസുകളും മറ്റ് പ്രചാരണ പരിപാടികളും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായും സൂചനയുണ്ട്. ഇത് കൂടാതെ നവമാധ്യമങ്ങളില്‍ സജീവമായ ചില ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. ഇതില്‍ ചില സംഘടനകള്‍ പേരുമാറി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
കേരളം തീവ്രവാദികള്‍ക്ക് ഫലഭൂയിഷ്ടമായ മണ്ണാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും രാഷ്‌ട്രീയ സംരക്ഷണവും എല്ലാം തീവ്രവാദികളെ നേരിടുന്നതിന് വിഘാതമാണ്. പ്രധാന നഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.
കേരളത്തില്‍ നിന്ന് ദുബായ് വഴിയാണ് യുവാക്കളെ പാക്കിസ്ഥാനിലേക്ക് അയയ്‌ക്കുന്നതെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ദുബായ്‌യില്‍നിന്ന് ഐഎസ്ഐ സ്പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്‌ക്കുകയാണ് പതിവ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: