ലഖ്‌നൗ : ഉത്തര്‍പ്രേദശ് ലഖ്‌നൗവില്‍ മോഷ്ടാക്കളില്‍ നിന്നും വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്.
ലഖ്‌നൗവിലെ ജൂവല്ലറിയില്‍ ബൈക്കിലെത്തിയ നാലംഗസംഘം മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ എത്തിയതോടെ പരാജയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ആളുകള്‍ക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് എസ്എസ്പി കലാനിധി അറിയിച്ചു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മോഷ്ടാക്കള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
















