ന്യൂദല്‍ഹി : കലാഷ്‌നിക്കോവ് റൈഫിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തിയില്‍. മെയ്‌ക് ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായാണ് പദ്ധതി ആരംഭിക്കുന്നത്.
ഏഴര ലക്ഷം കലാഷ്‌നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. യുപി പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഈ റൈഫിള്‍ ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം അമേത്തിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. ഊര്‍ജ്ജോത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മാണം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം നിര്‍വഹിരക്കുന്നത്. കൂടാതെ കോഹറില്‍ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം സംസാരിക്കും.
















