കൊച്ചി : കൊച്ചിയില്‍ നരത്തില്‍ തീപിടിത്തമുണ്ടായ ചെരുപ്പ് കമ്പി ഗോഡൗണ്‍ പൊളിച്ചു കളയണമെന്ന് നിര്‍ദേശം. ഗോഡൗണില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കെട്ടിടം പൊളിച്ചുകളയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിലാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം നടത്തിയത്. കെട്ടിട ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
ഇലട്രിക് ബോര്‍ഡില്‍ നിന്നും തീപടര്‍ന്നതാണ് അപകട കാരണം. കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തീപിടിത്തത്തിന്റെ ആഘാതം കൂടാന്‍ ഇത് കാരണമായി. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
കമ്പനിയുടെ മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗണ്‍ പണിതതെന്ന് നഗരസഭാ മേയറും ആരോപിച്ചിട്ടുണ്ട്.
















