ന്യൂദല്‍ഹി: ഇന്ത്യയുടെ അന്തര്‍വാഹിനികള്‍ കറാച്ചിക്ക് സമീപം നിലയുറപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാനെ ആശങ്കയിലാക്കി.
ഇന്നലെ കറാച്ചിയില്‍ പാക് ഭരണകൂടം അപ്രതീക്ഷിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക് നാവികസേനയുടെ കപ്പലുകളും പാക് വ്യോമസേനയുടെ നിര്‍ണായക നാല് സ്‌ക്വാഡ്രണുകളും കറാച്ചിയിലാണുള്ളത്.
അഭിനന്ദനെ കൈമാറിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന ഇന്ത്യന്‍ തീരുമാനം അമേരിക്ക വഴി അറിഞ്ഞതോടെ പാക്കിസ്ഥാനിലെ എല്ലാ വ്യോമഗതാഗതവും ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു.
















