ന്യൂദല്‍ഹി: പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം വിക്ഷേപിക്കുന്നു.
മാര്‍ച്ചിലാണ് വിക്ഷേപണം നടക്കുകയെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.
പിഎസ്എല്‍വിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും ശിവന്‍ പറഞ്ഞു. എമിസാറ്റിന് 420 കിലോഗ്രാം ഭാരമുണ്ട്. എന്നാല്‍ എമിസാറ്റിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 763 കിലോമീറ്റര്‍ ഉയരത്തിലാണ് എമിസാറ്റ് വിക്ഷേപിക്കുന്നത്.
















