ആലപ്പുഴ: എതിരാളികളെ കൊന്നൊടുക്കാന്‍ ലോക്കല്‍ കമ്മിറ്റിയടിസ്ഥാനത്തില് പോലും സ്വയംപ്രതിരോധ സേന രൂപീകരിക്കാന്‍ തീരുമാനിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളാകാന്‍ ശ്രമിച്ച് പരിഹാസ്യരാകുന്നു. കണ്ണൂരില്‍ കാലങ്ങളായി രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയിരുന്നത് സംഘടനാ സംവിധാനത്തിന്റെ പുറത്ത് പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെല്‍ഫ് ഡിഫന്‍സീവ് ഫോഴ്സായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കൊടുംക്രിമിനലുകളായിരുന്നു ഇത്തരം സേനകളിലെ അംഗങ്ങള്‍. സേനയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും അജ്ഞാതമായിരുന്നു. പാര്‍ട്ടി തീരുമാനിക്കും, സേനാംഗങ്ങള്‍ നടപ്പാക്കും, പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ പ്രതികളാകും ഇതാണ് കാലങ്ങളായി നടക്കുന്നതെന്ന് സിപിഎം വിട്ട പ്രമുഖര്‍ തുറന്നുകാട്ടുന്നു.
തൃശൂരില്‍ നടന്ന കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ഇനി കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നെന്നും അതിന്റെ തുടര്‍ച്ചയായാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന് ഉള്‍പ്പടെയുള്ളവരെ കൈവിട്ടതെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതേ സമ്മേളനത്തിലാണ് സ്വയംപ്രതിരോധ സേനയെ സംസ്ഥാനത്തെമ്പാടും വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്നതാണ് ശ്രദ്ധേയം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ശത്രുക്കളില്‍നിന്ന് ശാരീരികമായി അക്രമങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ സേനയെ സജ്ജമാക്കണമെന്നും തീരുമാനമെടുത്തിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ കുപ്രസിദ്ധമായ വരമ്പത്ത് കൂലി നല്‍കണമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനത്തിലും ഈ തീരുമാനമുണ്ടായത്. വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഭരണകൂടവും, പോലീസും, നീതിന്യായ സംവിധാനങ്ങളും ഉള്ളപ്പോഴാണ് ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും പാര്‍ട്ടി സേന രൂപീകരിക്കാന്‍ സിപിഎം തയാറായത്.
പല സ്ഥലങ്ങളിലും വനിതാ സഖാക്കള്‍ക്ക് പോലും കായികപരിശീലനം നല്കിയതും സ്വയംപ്രതിരോധ സേനയുടെ ഭാഗമായാണ്. തുടര്‍ച്ചയായുള്ള അരുംകൊലകളെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎം തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് സമാധാനത്തിന്റെ വക്താക്കളായി ചമയുന്നുണ്ടെങ്കിലും സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറായിട്ടില്ല. ഒരു ഭാഗത്ത് ആയുധത്തിന് മൂര്‍ച്ച കൂട്ടുകയും മറുഭാഗത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ് ഉമേഷ്ബാബുവിനെ പോലുള്ള മുന്‍ ഇടതുസഹയാത്രികര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: