Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിര്‍ത്താതെ കഥ പറഞ്ഞ് ‘നിരണം’

ജി. അനൂപ് by ജി. അനൂപ്
Feb 24, 2019, 03:07 am IST
in Entertainment

കഥപറഞ്ഞ് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച കാഥികരുടെ പേരുകള്‍ ഒരുകാലത്ത് മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. അവരുടെ കഥയും അതിലെ കഥാപാത്രങ്ങളും നാവിന്‍തുമ്പത്ത് തത്തിക്കളിച്ചിരുന്നു. അവരില്‍ പലരും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞപ്പോള്‍ കഥാപ്രസംഗകലയുടെ ഭാവി എന്താകുമെന്ന് പലരും സംശയിച്ചു. എന്നാല്‍ 50 വര്‍ഷമായി കഥപറയുന്ന നിരണം രാജന്‍ കഥാപ്രസംഗകലയിലെ കുലപതികളുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഈ കലയെ ജീവനു തുല്യം കൊണ്ടുനടക്കുകയാണ്. 

കാലത്തിന്റെ വേഗപ്പാച്ചിലില്‍ കഥാപ്രസംഗം അന്യംനിന്ന് പോകുമെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിരണത്തിന്റെ നിര്‍ത്താതെയുള്ള കഥപറച്ചില്‍. തിരുവല്ല നിരണം സ്വദേശിയായ അദ്ദേഹം 14,000ത്തോളം വേദികള്‍ പിന്നിട്ടു. കഥാപ്രസംഗത്തിന്റെ ആദ്യത്തെ സമ്പാദ്യം ഒരു സൈക്കിളായിരുന്നു. ആ സൈക്കിള്‍ ഇപ്പോഴും ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു; പിന്നിട്ട വഴികളുടെ അടയാളമായി. 

എട്ടാമത്തെ വയസ്സിലാണ് കഥാപ്രസംഗകലയിലേക്കുള്ള നിരണത്തിന്റെ രംഗപ്രവേശം.1970-ല്‍ തിരുനല്ലൂര്‍ കരുണാകരന്റെ റാണി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. ഇപ്പോള്‍ 58-ാമത്തെ വയസ്സിലും അനുസ്യൂതം അദ്ദേഹം കഥ പറയുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗകലയിലും വരുത്തിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. സമൂഹത്തിന്റെ മൂല്യച്യുതിയെ സരസമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ് കാഥികന്‍ ചെയ്യുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തിയിരുന്ന ഈ കല അന്യംനിന്നു പോയേക്കുമെന്ന് വിചാരിക്കുന്ന കാലഘട്ടത്തിലാണ് നിരണം രാജന്‍  കഥപറയുന്നത്. കലയുടെ ആത്മാവിനെ നോവിക്കാതെ കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗത്തിലും അദ്ദേഹം വരുത്തി. നവീന കഥാപ്രസംഗവും ഡ്രമാറ്റിക് കഥാപ്രസംഗവും ഇപ്പോള്‍ വിഷ്വല്‍ കഥാപ്രസംഗവും കൊണ്ടുവന്നാണ് പുതുതലമുറയ്‌ക്കും ആസ്വാദ്യകരമാക്കിത്തീര്‍ത്തത്. കര്‍ണ്ണന്‍, ഭീഷ്മര്‍, സമയം വൈകിപ്പോയി തുടങ്ങിയ കഥകള്‍ ആസ്വാദകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയതാണ്.

50 വര്‍ഷത്തെ കലാസപര്യയ്‌ക്ക് മുതല്‍ക്കൂട്ടായത് ശാസ്ത്രീയ സംഗീതം പഠിച്ചതാണ്. പതിനാറാമത്തെ വയസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത എച്ച്എംടി വാച്ച് പണയം വച്ച് വാങ്ങിയ ഹാര്‍മോണിയം ഉപയോഗിച്ചാണ് സംഗീത പഠനം തുടങ്ങിയത്. കോട്ടയം പഴയ സെമിനാരിയിലെ ഫാ. എം.പി. ജോര്‍ജ് സുറിയാനി സംഗീതവും ശാസ്ത്രീയ സംഗീതവും അഭ്യസിപ്പിച്ചു. കഥാപ്രസംഗകലയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം കഥാപ്രസംഗ ചക്രവര്‍ത്തി വി.സാംബശിവന്റെ കഥകളോടായിരുന്നു. കെടാമംഗലം സദാനന്ദനും ഓച്ചിറ രാമചന്ദ്രനും ചേര്‍ത്തല ബാലചന്ദ്രനും വി. ഹര്‍ഷകുമാറും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാജന്‍ പറയുന്നു.

ഇതിനകം നിരവധി അംഗീകാരങ്ങള്‍ നിരണം രാജനെ തേടിയെത്തി. 22 മണിക്കൂറും 10 മിനിറ്റും തുടര്‍ച്ചയായി കഥാപ്രസംഗം അവതരിപ്പിച്ചതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് വിന്നര്‍ പദവി തേടിയെത്തി. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും വേദിയൊരുക്കി. എഐആര്‍ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായ നിരണം രാജനെ അടുത്തിടെ ചെന്നൈയില്‍ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. നാല് സിനിമകളില്‍ അഭിനയിച്ച അദ്ദേഹം പുതിയൊരു സിനിമയുടെ കഥാരചനയിലാണ്. 

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

പുതിയ വാര്‍ത്തകള്‍

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.