Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരു മന്ത്രി ഇങ്ങനെ തരംതാഴരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2019, 01:53 am IST
inEditorial

നെഹ്‌റു കുടുംബം നടത്തിയ അന്‍പത്തിയഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാവാത്തത് താന്‍ നേതൃത്വം നല്‍കിയ അന്‍പത്തിയഞ്ച് മാസത്തെ ഭരണത്തിന് ചെയ്യാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിമാനത്തോടെ പറയുകയുണ്ടായി. ഈ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ്. മോദി സര്‍ക്കാരിന്റെ പതിവ് വിമര്‍ശകരായ പലരെയും നിശ്ശബ്ദരാക്കിയ ഈ ബജറ്റിലെ ഏറ്റവും ആകര്‍ഷകമായ പദ്ധതികളിലൊന്നായിരുന്നു പാവപ്പെട്ട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപ വീതം നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും അന്ധമായ മോദി വിരോധംകൊണ്ട് പദ്ധതിയെ വിമര്‍ശിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെന്ന കോമാളി രാഷ്‌ട്രീയക്കാരന്റെ താളത്തിന് തുള്ളുന്ന ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ഉച്ചത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കെതിരെ ഒച്ചവയ്‌ക്കുകയുണ്ടായി.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ ഈ ആനുകൂല്യം കിട്ടാതിരിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സ്വീകരിച്ചപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. ഇതിന് മൂന്നുദിവസം മുന്‍പുമാത്രം ഇതു സംബന്ധിച്ച ഉത്തരവിറക്കി കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അപേക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കിയാല്‍ പദ്ധതി അട്ടിമറിക്കാന്‍ കഴിയുമെന്ന ദുഷ്ടലാക്കോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ പ്രതിയോഗികളെ കൊന്നൊടുക്കുക മാത്രമല്ല, ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇക്കൂട്ടര്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ജനശത്രുതയാണ്.

ഇപ്പോഴിതാ, യാതൊരു ലജ്ജയുമില്ലാതെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ബഹുമതി ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കയ്യോടെ പിടിയിലായിരിക്കുന്നു. പദ്ധതിയുടെ പേര് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി എന്ന് ചുരുക്കി തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പോസ്റ്ററാക്കി ഫേസ്ബുക്കിലിടുകയാണ് മന്ത്രി ചെയ്തത്. ഫോട്ടോഷോപ്പ് വിദ്യയിലൂടെയാണ് പ്രധാനമന്ത്രിയെ മന്ത്രി സുനില്‍കുമാര്‍ നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും കോരിച്ചൊരിഞ്ഞതോടെ മന്ത്രി പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പിണറായിയുടെയും തന്റെയും ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ പോസ്റ്റിട്ടു. അപ്പോഴും പ്രധാനമന്ത്രിയെ മറച്ചുപിടിക്കാന്‍ പിഎം എന്നുതന്നെ കൊടുത്തു. ഉത്തരവാദിത്വബോധമുള്ള ഒരു മന്ത്രി ഇങ്ങനെയൊക്കെ പെരുമാറുമെന്ന് സാധാരണ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. കിസാന്‍ പദ്ധതിക്ക് അപേക്ഷിക്കാന്‍ കരം അടച്ച രസീത് വേണം. കരമടച്ച വകയില്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് ലഭിച്ചത്. ഇതിനുള്ള നന്ദിപോലും പിണറായി സര്‍ക്കാരിനില്ല.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും ശമ്പള വര്‍ധനവ്, പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതി എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റിയും മറ്റും തങ്ങളുടേതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഈ വകയില്‍ ഒടുവിലത്തേതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കാര്യത്തില്‍ നടത്തിയ കള്ളക്കളി. കേന്ദ്രത്തിന്റേതല്ലാത്ത ഒരു രൂപപോലും സംസ്ഥാന സര്‍ക്കാരിന് ചെലവില്ലാത്തതാണ് ഈ പദ്ധതിയെന്നോര്‍ക്കണം. കൃഷി മന്ത്രിയായി അധികാരമേറ്റ നാളുകളില്‍ സുനില്‍ കുമാറില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. കടകളിലും മറ്റും കയറിയിറങ്ങി മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി. എന്നാല്‍ കാലംപോകെ പിണറായിയുടെ സ്വന്തം മന്ത്രിയാണ് താനെന്ന് സുനില്‍ കുമാര്‍ തെളിയിച്ചു. ഇതിന്റെ ക്ലൈമാക്‌സാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയിലെ തിരിമറി. ലജ്ജിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.