ചാരുംമൂട്: ചികിത്സാപ്പിഴവിന് ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍വിധി.
കൊല്ലം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് വിധി പുറപ്പെടുവിച്ചത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കും അന്നത്തെ ഡ്യൂട്ടി ഡോക്ടര്‍ക്കും എതിരെയാണ് വിധി. കോട്ടയം വാകത്താനം വട്ടൊത്തു കിഴക്കേതില്‍ വേണുഗോപാലിന്റെ മകള്‍ ഗായത്രിയാണ് പരാതിക്കാരി. ഫോറം പ്രസിഡന്റ് ഇ.എം. മുഹമ്മദ് ഇബ്രാഹിം, മെമ്പര്‍ എസ്. സന്ധ്യാറാണി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
വിധി ദിവസം മുതല്‍ 45 ദിവസത്തിനകം ഡോക്ടറും, ആശുപത്രിയും തുക നല്‍കിയില്ലെങ്കില്‍ ഒന്‍പതുശതമാനം വാര്‍ഷിക പലിശയടക്കം അവരുടെ ആശുപത്രി സ്വത്തുക്കളില്‍ നിന്ന് ഈടാക്കിയെടുക്കാനും വ്യവസ്ഥ ഉണ്ട്. കൂടാതെ കോടതി ചെലവായി പതിനായിരം രൂപയും നല്‍കണം.
2012 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവാനന്തര ചികിത്സ നല്‍കാത്തതിനെത്തുടര്‍ന്ന് അണുബാധ ഉണ്ടാവുകയും ജീവന്‍ നഷ്ടമാകുമെന്ന സ്ഥിതിയിലുമായി. തുടര്‍ന്ന് ബന്ധുക്കള്‍ ഗായത്രിയെ തുടര്‍ ചികിത്സക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധയമാക്കി.
ഇതോടെ ദാമ്പത്യബന്ധവും തകര്‍ന്നു. ആശുപത്രി അധികാരികളുടെ അനാസ്ഥക്കെതിരെ ഗായത്രി ആദ്യം കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സില്‍ നഷ്ടപരിഹാരമായി എട്ടു ലക്ഷം രുപ നല്‍കാന്‍ വിധി പുറപ്പെടുവിച്ചെങ്കിലും ഈ വിധിക്കെതിരെ ആശുപത്രി അധികാരികള്‍ അപ്പീലിനു പോയി. ഇതിന്മേലാണ് ഇപ്പോഴത്തെ വിധി. ഗായത്രിക്കു വേണ്ടി അഡ്വ. സതീഷ് ടി. പത്മനാഭന്‍ ഹാജരായി.
















