Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലാസാഹിത്യത്തിന്റെ മഹാതപസ്സ്

പ്രൊഫ. പി.ജി. ഹരിദാസ്byപ്രൊഫ. പി.ജി. ഹരിദാസ്
Feb 16, 2019, 01:34 am IST
inVicharam

മലയാള ഭാഷയുടെയും കേരളത്തിന്റെ കലാവൈവിധ്യങ്ങളുടെയും ചരിത്രത്തോടൊപ്പം കൂട്ടിവായിക്കാവുന്ന തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം 43 വര്‍ഷം പിന്നിടുകയാണ്. അനേകം രാഷ്‌ട്രീയ സാമൂഹ്യമാറ്റങ്ങളിലൂടെ കടന്നുപോയ ഈ നാടിന്റെ മണ്ണിനും മനസ്സിനും തപസ്യ ഇന്ന് ഏറെ പരിചിതമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു. അനിവാര്യമായ സാമൂഹ്യ പരിണാമഘട്ടങ്ങളില്‍ ഒരു സാംസ്‌കാരിക സംഘടനയ്‌ക്ക് സംഭവിക്കാവുന്ന മാറ്റങ്ങളൊക്കെ തപസ്യയ്‌ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ സ്വതന്ത്രചിന്തകള്‍ക്കും തുറന്ന പ്രവര്‍ത്തനത്തിനും വിലക്കുകള്‍ വന്ന കാലഘട്ടത്തില്‍ ഏത് ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനാണോ ജന്മംകൊണ്ടത്, ആ പ്രവര്‍ത്തനം തുടരാന്‍ തപസ്യയ്‌ക്ക് സാധിക്കുന്നുവെന്നത് ചെറിയകാര്യമല്ല.

ശ്രേഷ്ഠമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തെ അറിഞ്ഞും ആരാധിച്ചും, ‘മാനവരാശിയുടെ ഭാവിയുടെ താക്കോല്‍ ഭാരതത്തിന്റെ ഭൂതകാല’ത്തിലാണ് എന്ന അരവിന്ദ മഹര്‍ഷിയുടെ ചിന്ത ഉള്‍ക്കൊണ്ടുമാണ് തപസ്യ പ്രവര്‍ത്തനമാരംഭിച്ചത്. കൂട്ടിന് ജ്ഞാന താപസന്മാരായി അനേകം പേരുണ്ടായിരുന്നു. അവര്‍ തെളിയിച്ചുതന്ന തിരിയുടെ പ്രകാശത്തില്‍ ദൃശ്യമായ വിശാല സംസ്‌കാരവീഥികളായിരുന്നു തപസ്യയുടെ സഞ്ചാരപഥം. വ്യക്തമായ ലക്ഷ്യബോധത്തോടെ തപസ്യ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ഊന്നിയത് ഈ നാടിന്റെ കലാസാഹിത്യ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെയും ജീവിതദര്‍ശനത്തിന്റെയും സംരക്ഷണവും പരിപോഷണവും യജ്ഞതുല്യമായ പരിശുദ്ധിയോടെയുള്ള കര്‍മ്മമായി തപസ്യ ഏറ്റെടുത്തു. 

എന്തുകൊണ്ട് ഈ സംസ്‌കൃതി സംരക്ഷിക്കപ്പെടണം എന്നതിനും നേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടും അതിനുള്ള പ്രേരണയുമുണ്ടായിരുന്നു. മനുഷ്യമനസ്സിന് ഉല്‍ക്കര്‍ഷമുണ്ടാക്കുന്നതാണ് ഈ ദര്‍ശനം എന്നും, അതിലൂടെ സാമൂഹ്യവും രാഷ്‌ട്രീയവുമായ പരിണാമങ്ങള്‍ സംഭവിക്കുമെന്നും, സമസ്ത മാനവരാശിയുടെയും വിളക്കായി അത് തുടരുമെന്നുമുള്ള വിശ്വാസം ശക്തമായിരുന്നു. ഒരു സംസ്‌കൃതി സനാതനമാകുന്നത് അത് തലമുറകളുടെ മനസ്സുകളിലൂടെ സംക്രമിക്കപ്പെടുമ്പോഴാണല്ലോ. തപസ്യയുടെ പ്രഖ്യാപിത ദൗത്യവും ഇതുതന്നെയായിരുന്നു. ഒരു സംസ്‌കാരത്തിന് ജനജീവിതത്തിന്റെ ഭാഗമായി മുന്നോട്ടുപോകാനുള്ള സര്‍ഗ്ഗാത്മക പരിസരം സൃഷ്ടിക്കുക എന്നതുതന്നെയാണ് തപസ്യ ലക്ഷ്യമാക്കിയത്. അത് മനസ്സിന് ആനന്ദവും സമൂഹത്തിന് പുരോഗമനവും ഉറപ്പാക്കി. വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യനിലെ നിര്‍മാണ പ്രവര്‍ത്തനമായി പരിണമിക്കുകയും ചെയ്യും. ഈ കാഴ്ചപ്പാടോടെയാണ് തപസ്യ നടത്തുന്ന കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്.

ജീര്‍ണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാംസ്‌കാരികാന്തരീക്ഷത്തില്‍ തപസ്യയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നവരുടെ അസാന്നിദ്ധ്യം മനോവേദനയുണ്ടാക്കുന്നുണ്ട്. നിര്‍മമായ സ്‌നേഹാതിരേകത്തോടെ പ്രവര്‍ത്തകരുടെ മനസ്സുകളില്‍ ഇടംനേടിയ വി.എം.കൊറാത്ത്, വേദേതിഹാസങ്ങളുടെ ഉള്ളറകളിലേക്ക് കടക്കാനും അത്ഭുതകരമായ വിജ്ഞാന പ്രപഞ്ചത്തിന്റെ വിശുദ്ധി അറിഞ്ഞനുഭവിക്കാനും സഹായിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, തപസ്യയുടെ വേദികളെ സാന്നിദ്ധ്യം കൊണ്ടലങ്കരിക്കുകയും അറിവുകൊണ്ടു സമ്പന്നമാക്കുകയും ചെയ്ത സാഹിത്യരംഗത്തെ അതികായന്മാര്‍, കലാരംഗത്തെ അതിശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ തപസ്യയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ സഹായിച്ചത് അനുസ്മരിക്കേണ്ടതുണ്ട്.

കമ്പോള കൗശലംകൊണ്ട് അരങ്ങുവാഴുന്ന കവികളും, മറ്റുള്ളവരുടെ മൗലിക ചിന്തകള്‍ സ്വന്തമാക്കി അവതരിപ്പിക്കുന്ന ‘വിദഗ്‌ദ്ധ’രായ സാഹിത്യചോരന്മാരും, ബൗദ്ധിക മാന്യത എന്തെന്നറിയാത്ത ‘ബുദ്ധിജീവി’കളും വര്‍ത്തമാനകാലത്തെ ദുസ്സഹമാക്കുമ്പോള്‍ നമുക്ക് ആശ്വാസം തരുന്നത് അക്കിത്തത്തിനെപ്പോലുള്ളവരുടെ ധര്‍മ്മശുദ്ധിയും, എം.എ. കൃഷ്ണന്‍ എന്ന എംഎ സാറിനെപ്പോലുള്ളവരുടെ കര്‍മ്മശുദ്ധിയുമാണ്. ഋഷി അല്ലാത്തവന്‍ കവിയല്ല എന്നത് ഭാരതീയ സങ്കല്‍പ്പമാണ്. ഋഷി സത്യം അറിയുന്നവനും, അത് ലോകത്തോട് വിളിച്ചുപറയുന്നവനാണ് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിയ കവിയാണ് അക്കിത്തം.

എംഎ സാറാകട്ടെ തന്റെ ഉദാത്തമായ കര്‍മ്മംകൊണ്ട് ഈ സംഘടനയെ ഓരോ ദശാസന്ധികളിലൂടെയും കൈപിടിച്ചു നടത്തി. ഹൈന്ദവതയുടെ ‘അനന്തസ്ഥലികള്‍ തേടിയ’ ഒ.വി. വിജയന്റെ അന്വേഷണ ഫലങ്ങള്‍ അദ്ദേഹത്തിന് തന്റെ രചനകളിലൂടെ കാട്ടിത്തരാനായെങ്കില്‍ എം.എ. കൃഷ്ണന്‍ എന്ന കര്‍മ്മയോഗി രണ്ടു പ്രസ്ഥാനങ്ങളുടെ ആത്മാവിനെ ത്രസിപ്പിച്ച് നടത്തിയ സംഘടനാപരമായ ജൈത്രയാത്രയിലൂടെ മലയാളികളുടെ മനസ്സിനെ ഭാരതീയ ദര്‍ശന ഗംഗയില്‍ ആറാടിച്ചു. 

കര്‍മ്മകുശലനായ എം.എ. സാര്‍ മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുക എന്നത് ജീവിത വൃതമാക്കിയ വ്യക്തിയാണ്. തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവച്ച എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം എന്ന ധ്യേയവാക്യം കുറച്ചൊന്നുമല്ല ഇന്നാട്ടിലെ ദേശസ്‌നേഹികളെ സ്വാധീനിച്ചത്. അവ ഈ നാടിന്റെ സംസ്‌കാരത്തിന്റെ ഔന്നത്യം ആവാഹിച്ച് അനവധിയായ മനസ്സുകളിലേക്ക് പകരുന്ന അത്ഭുതവിദ്യയായി പരിണമിക്കുകയായിരുന്നു.

നാലരപ്പതിറ്റാണ്ടോളം നീളുന്ന തപസ്യയുടെ ചരിത്രത്തിന് ചാരുത പകര്‍ന്നുകൊണ്ട് അതിന്റെ 43-ാം വാര്‍ഷികാഘോഷവേളയില്‍  എം.എ. സാറിന്റെ നവതി ആഘോഷത്തിന്റെ സമാപനവും, വേദിയില്‍ അദ്ദേഹത്തിന്റെ സമാദരണവും നടക്കുകയാണ്. തപസ്യയുടെ സാംസ്‌കാരിക നിലയത്തിനാവശ്യമായ ധനശേഖരണത്തിന് തുടക്കംകുറിച്ച് അതിന്റെ ആദ്യസമര്‍പ്പണം ഈയവസരത്തില്‍ എം.എ. സാറിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.

(തപസ്യ സംസ്ഥാന വര്‍ക്കിങ് 

പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.