Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരിമണല്‍ ഖനനം തുടരും : ഇ.പി. ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 03:02 pm IST
inKerala

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

കൊല്ലംതീരത്ത് കാണപ്പെടുന്ന ധാതു നിക്ഷേപം ഖനനം ചെയ്യാന്‍ ആരംഭിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ), സംസംഥാന പൊതു മേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) എന്നീ സ്ഥാപനങ്ങളാണ് നിലവില്‍ ആലപ്പാട് ്ഖനനം നടത്തി വരുന്നത്. 22.5 നീളത്തിലാണ് പ്രദേശത്ത് ഖനനം നടത്തി വരുന്നത്. 

ആലപ്പാട് പഞ്ചായത്തില്‍ 16.5 കിലോമീറ്റര്‍ നീളത്തിലാണ് കരിമണല്‍ നിക്ഷേപം ഉള്ളത്. ഇതില്‍ ബാക്കി 16 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി കെട്ടിയിരിക്കുകയാണ്. ബാക്കിയുള്ള 500 മീറ്റര്‍ നീളത്തിലാണ് ഖനനവുമായി ബന്ധപ്പെട്ട സീ വാഷിങ് നടത്തി വരുന്നത്. ആലപ്പാട് തെക്കേയറ്റത്ത് ഐആര്‍ഇയാണ് ഖനനം നടത്തുന്നത്. 

പരിസ്ഥിതി ദോഷമല്ലാത്തതും, മാനദണ്ഡങ്ങള്‍ പാലിച്ചുമുള്ള ഖനനത്തിന് പൊതു സമൂഹം എതിരല്ലാത്തതിനാല്‍ ഖനനം തുടരുമെന്നും ജയരാജന്‍ അറിയിച്ചു. ധാതു നിക്ഷേപങ്ങള്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ഇത് പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

കരിമണല്‍ ഖനനം മൂലം മത്സ്യ സമ്പത്ത് കുറയുന്നുവെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് ടി.എം. മഹാദേവന്‍ ചെയര്‍മാനായ എക്‌സ്‌പേര്‍ട് കമ്മിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(എന്‍സിഇഎസ്എസ്) എന്ന സ്ഥാപനം ഗവേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തി വരുന്നത്. 

ആലപ്പാട് ഖനന പ്രദേശത്ത് നിന്ന് ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റീ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ശോഷണം, സുനമി എന്നിവ കാരണം പടിഞ്ഞാറന്‍ മേഖലയില്‍ തീരശോഷണം സംഭവിക്കുന്നുണ്ടെന്ന് ശീസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ നിരവധി ഡാമുകള്‍ ഉള്ളതിനാല്‍ കടലിലേക്ക് ഒഴുകി വരുന്ന മണലിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതും തീരശോഷണത്തിന് കാരണമാണ്. അതുകൊണ്ടുതന്നെ കരഭൂമി നഷ്ടപ്പെട്ടെന്ന പ്രദേശവാസികളുടെ വാദം വസ്തുതാപരമാണെന്നും ജയരാജന്‍ അറിയിച്ചു. 

വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴക്കാലത്ത് സീ വാഷിങ് നിര്‍ത്തിവെയ്‌ക്കാറുണ്ട്. ഖനനം നടത്തിയ ശേഷം പ്രദേശത്ത് കുഴി അവശേഷിക്കുകയാണെങ്കില്‍ അവിടെ വെള്ള മണല്‍ വിരിച്ച് നികത്തുന്നുമുണ്ട്. ആലപ്പാട് തീരശോഷണം നടക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായി എങ്ങനെ കരിമണല്‍ ഖനനം നടത്താമെന്നത് സംബന്ധിച്ച് എന്‍സിഇഎസ്എസ് പഠനം നടത്തി വരികയാണ്.

ഒരു മാസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അതുവരെ സീവാഷിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട് പ്രദേശവാസികളുടെ സമരം 97 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

Entertainment

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

പുതിയ വാര്‍ത്തകള്‍

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.