തിരുവനന്തപുരം: ശബരിമലയിലെ തന്ത്രി പദവി പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിന് വന്നു ചേര്‍ന്നതാണെന്ന് സിവില്‍ കോടതി ശരിവച്ചിട്ടുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. തന്ത്രിയുടെ നിയമനത്തില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ഇടപെടാനുള്ള അധികാരം ദേവസ്വം മാന്വലില്‍ ഇല്ല.
ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരനല്ല. ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവര്‍ത്തിക്കണം. ക്ഷേത്രത്തില്‍ ശുദ്ധിക്രിയ ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷമാകാം. ശുദ്ധിക്രിയ ചെയ്തപ്പോള്‍ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്.
ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി പറഞ്ഞു.ശബരിമലയില്‍ യുവതികള്‍ പ്രവേശച്ചെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ തന്ത്രി, ദേവസ്വം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍, അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്.
















