Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുദ്ധിസ്റ്റുകള്‍ നാടുവിടണമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍; ”ഹലോ ചൈന, ബൈ ബൈ ഇന്ത്യ”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 07:30 am IST
in India

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ കരുവാക്കി വടക്കു കിഴക്കന്‍ മേഖലയെ വിഘടനവാദ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ക്രൈസ്തവ സഭകളുടെ ആസൂത്രിത നീക്കം. മിസോറാമില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധവും ചൈനാ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

യംഗ് മിസോ അസോസിയേഷന്‍ (വൈഡബ്ല്യുഎ), മിസോ സിര്‍ലായ് പോള്‍ (എംഇസഡ്പി) തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ‘ഹലോ ചൈന, ബൈ ബൈ ഇന്ത്യ’ എന്ന പ്ലക്കാര്‍ഡുകളേന്തി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ ന്യൂനപക്ഷവും ബുദ്ധ വിശ്വാസികളുമായ ചക്മകള്‍ നാടുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ എന്‍ജിഒകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിരുന്നതിനാല്‍ ഐസ്വാളില്‍ നടന്ന പരേഡ് കാണാന്‍ ജനങ്ങള്‍ എത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തങ്ങളെ എന്‍ജിഒ നേതാക്കള്‍ തടഞ്ഞതായി പരാതിപ്പെട്ട് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. ചൈനാ അനുകൂല മുദ്രാവാക്യത്തെ പ്രതിഷേധക്കാര്‍ ന്യായീകരിച്ചു. ”ഇന്ത്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന വികാരം മിസോകള്‍ക്കുണ്ട്. ചൈനയുടെ സഹായം തേടുന്നതും അവരുമായി ബന്ധമുണ്ടാക്കുന്നതും ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു”.

പ്രബല വിദ്യാര്‍ത്ഥി സംഘടനയായ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് റിക്കി ലാല്‍ബിയാക്മാവിയ പറഞ്ഞു. ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ യുവാക്കള്‍ ആയുധമെടുക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള എന്‍ജിഒയായ വൈഡബ്ല്യുഎക്ക് നാല്‍പ്പത് ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുണ്ട്. ഇവരിലൂടെയാണ് സഭ മിസോറാമിന്റെ രാഷ്‌ട്രീയവും ഭരണവും നിയന്ത്രിക്കുന്നത്.

പൗരത്വ ബില്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിന് ഇളവ് നല്‍കുന്നതാണ് ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിവരുന്നുണ്ട്. ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു. അസം, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് പ്രതിഷേധമെങ്കില്‍ മിസോറാമില്‍ ചക്മകളാണ് ഇരകള്‍. 

നിലപാടില്‍ മാറ്റമില്ലെന്നും കടുത്ത മതപീഡനങ്ങള്‍ നേരിടേണ്ടി വരുന്ന ഈ വിഭാഗങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും ബിജെപി വ്യക്തമാക്കുന്നു.

അഭയാര്‍ത്ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും വേര്‍തിരിച്ച് കാണണം. ഇരകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വീടില്ലാത്തവരായി ചക്മകള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ബൗദ്ധ വിശ്വാസം പിന്തുടരുന്ന ഗോത്രവിഭാഗമാണ് ചക്മകള്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷ (11 ലക്ഷം) സംസ്ഥാനമായ മിസോറാമില്‍ ഒരു ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ.

മതപരിവര്‍ത്തനത്തിന് വിധേയരാകാത്ത ചക്മകളെ ക്രിസ്ത്യന്‍ സംഘടനകള്‍ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കുന്നത്. പൗരത്വ ബില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോപണം. ചക്മകള്‍ ബംഗ്ലാദേശില്‍ നിന്നെത്തിയവരാണെന്നും സംഘടനകള്‍ ആക്ഷേപിക്കുന്നു. 

നിരന്തര അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായവരാണ് മിസോറാമിലെ ചക്മകള്‍. 

പുതിയ സാഹചര്യം മുതലെടുത്ത് ചക്മകളെ ഓടിക്കുന്നതിനും വിഘടനവാദം ആളിക്കത്തിക്കുന്നതിനും നീക്കം നടത്തുകയാണ് വര്‍ഗ്ഗീയ സംഘടനകള്‍. 

1972ല്‍ രൂപീകരിച്ച ചക്മ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനധികൃതമായി ഒരു ചക്മ പോലും മിസോറാമിലില്ലെന്ന് ബിജെപിയുടെ ഏക എംഎല്‍എയായ ബി.ഡി. ചക്മ ‘ജന്മഭൂമി’യോട് പറഞ്ഞു. തുല്യ അവകാശം ഞങ്ങള്‍ക്കും വേണം. എന്തിനാണ് ഈ വിവേചനം? ചക്മകളെ പുറത്താക്കാനാണ് നീക്കമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കും. അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.