ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം പിളര്‍പ്പിലേക്ക്. രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു. എംഎല്‍എമാരെ നിലയ്‌ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
നേതാക്കൾക്ക് താൽപര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ താന്‍ തയ്യാറാണ്. ഈ രീതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോൺഗ്രസ് എംഎൽഎ സോമശേഖര കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ താന്‍ നയിക്കുന്ന സഖ്യസര്‍ക്കാര്‍ കാളകൂടവിഷമാണെന്നും രാജിവയ്‌ക്കാന്‍ രണ്ട് മണിക്കൂര്‍ മതിയെന്നും നേരത്തെ കുമാരസ്വാമി പൊതുവേദിയില്‍ തുറന്ന് പറഞ്ഞിരുന്നു.
















