Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പനുവേണ്ടി അലകടലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 01:05 am IST
inKerala

സുപ്രീംകോടതി വിധിയുടെ മറവില്‍ കോടാനുകോടി ഭക്തരുടെ വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കാനും ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാനും ഹിന്ദുക്കളുടെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രത്തെ നശിപ്പിക്കാനും കച്ചകെട്ടിയിറങ്ങുകയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍. അരാജകവാദികളെയും ആക്ടിവിസ്റ്റുകളെയും ഏതുവിധേനയും സന്നിധാനത്ത് എത്തിക്കാന്‍ അവര്‍ പതിനെട്ടടവുകളും പയറ്റി.  ഭക്തജനകോടികളുടെ ധീരമായ ചെറുത്തു നില്‍പ്പായിരുന്നു കേരളം കïത്. നാമം ജപിച്ചും ശരണം വിളിച്ചും ജ്യോതികള്‍ തെളിയിച്ചും അവര്‍ തങ്ങളുടെ രോഷവും മനോവേദനയും പ്രതിഷേധവും അറിയിച്ചു. ശബരികല കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു വമ്പന്‍ പ്രതിഷേധങ്ങള്‍ അലകടല്‍ പോലെ മാസങ്ങളായി നടക്കുന്നത്.

തുലാമാസ പൂജയ്‌ക്ക് നട തുറന്നതു മുതല്‍  ശബരിമല തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് അത് പൂര്‍വാധികം ശക്തമാക്കി. ഒടുവില്‍ കമ്മ്യൂണിസ്റ്റ് സഹജമായ കൊടുംചതിയിലൂടെയാണ് അവര്‍ കനകദുര്‍ഗയെയും ബിന്ദുവിനെയും സന്നിധാനത്ത് എത്തിച്ചത്. പാതിരാത്രിക്ക് വേഷം മാറ്റി പിന്നിലെ വഴിയിലൂടെ സന്നിധാനത്തേക്ക് കടത്തി. സര്‍ക്കാരിനെയാകെ നാണംകെടുത്തിയ ഒന്നായിരുന്നു ഇത്. 

ഏറ്റവുമൊടുവില്‍ 51 യുവതികെള കടത്തിയെന്ന കള്ളപ്പട്ടികയുമായി സുപ്രീംകോടതിയെപ്പോലും സര്‍ക്കാര്‍ വഞ്ചിച്ചു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ പുരുഷന്മാരും 50 വയസിനു മുകളിലുള്ളവരുമാണെന്ന് പുറത്തായതോടെ സര്‍ക്കാര്‍ വീïും നാണംകെട്ടു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ അണിനിരന്ന കോടാനുകോടി ഭക്തരെ തോല്‍പ്പിക്കാനാവില്ലെന്നു വന്നതോടെയാണ് ഇത്തരം ലജ്ജാകരമായ കള്ളക്കളികള്‍ സര്‍ക്കാരിന് പുറത്തെടുക്കേണ്ടി വന്നത്. പ്രക്ഷോഭത്തിന്റെ ശക്തിയും വിജയവുമാണ് ഇത് തെളിയിക്കുന്നതും. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രക്ഷോഭം ശക്തമായി തുടരുന്നു.

ഭരണകേന്ദ്രത്തെ ഞെട്ടിച്ച്

നീരജ്.ജി.ജി

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലും മറ്റും അതിശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.  

കര്‍മസമിതിയുടെ തിരുവനന്തപുരത്തെ ആദ്യ പ്രതിഷേധ പരിപാടിയായിരുന്നു 2018 ഒക്‌ടോബര്‍ പത്തിന് നടന്നത്. വിശ്വാസ സംരക്ഷണത്തിനായി ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരക്കണക്കിന് അമ്മമാരും യുവതികളും സമിതിക്കൊപ്പം അണിനിരന്നപ്പോള്‍ തലസ്ഥാനം നിശ്ചലമായി. പാതയോരങ്ങള്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. രാവിലെ 11 മുതല്‍ 12 വരെ സംസ്ഥാന ദേശീയ പാതകള്‍ നിശ്ചലമായി.  ഉപരോധം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സണുമായ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

അഖണ്ഡനാമജപയജ്ഞം

ശബരിമല കര്‍മസമിതിയുടെ  സെക്രട്ടേറിയറ്റിന് മുന്നിലെ അഖണ്ഡനാമജപയജ്ഞം. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് ശബരിമല മുന്‍മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആറിന് രാത്രി പത്തിനാണ് അഖണ്ഡ നാമജപയജ്ഞം അവസാനിച്ചത്. 

ബെഹ്‌റയ്‌ക്ക് താക്കീതായി

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെ നവംബര്‍ 17ന് വെളുപ്പിന് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ശബരിമല കര്‍മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  ടീച്ചറെ അറസ്റ്റ് ചെയ്തതില്‍  പ്രതിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഓഫീസിലേക്ക് ശബരിമല കര്‍മസമിതി മാര്‍ച്ച് നടത്തി. ദേവസ്വം ബോര്‍ഡംഗം ശങ്കരദാസിന്റെ വീട്ടിലേക്കും മാര്‍ച്ചുണ്ടായി.

മുഖ്യമന്ത്രിക്കു മുന്നില്‍ നാമജപവുമായി ആയിരങ്ങള്‍

സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 19ന് വെളുപ്പിന് 1.30ന് നൂറുകണക്കിന് ഭക്തര്‍ നാമജപ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലെത്തി. ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് വടംകെട്ടി അയ്യപ്പഭക്തരെ തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് നാമജപം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രിതന്നെ നാമജപം ആരംഭിച്ചത് പോലീസിനെയും അധികൃതരെയും ഞെട്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ പോലീസിന്റെ  കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഉപരോധം തീര്‍ത്തത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തരാണ് ക്ലിഫ്ഹൗസിന് മുന്നിലെത്തിയത്. തികച്ചും സമാധാനപരമായിരുന്നു നാമജപ പ്രതിഷേധം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങിയത്.

അയ്യപ്പഭക്തരെ വേട്ടയാടുകയും തല്ലിച്ചതയ്‌ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ക്രൂരതക്കെതിരെ കര്‍മസമിതിയുടെ നേത്യത്വത്തില്‍ ഹൈന്ദവ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നവംബര്‍ 30ന് പ്രതിഷേധ ധര്‍ണ നടത്തി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി വര്‍ക്കിങ്  ചെയര്‍പേഴ്‌സണുമായ  കെ.പി. ശശികല ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍, സന്യാസി വര്യന്മാര്‍, തന്ത്രി മുഖ്യന്മാര്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

നിറദീപങ്ങള്‍ തെളിഞ്ഞു

കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ‘അയ്യപ്പജ്യോതി’ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര പ്രതിഷേധ ജ്യോതിയായി മാറി. കാസര്‍കോട്ട് നിന്നു  തെളിഞ്ഞ  ജ്യോതി സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയും കടന്ന് കന്യാകുമാരിവരെ നീണ്ടപ്പോള്‍ ദീപം തെളിച്ചത് കാല്‍ കോടിയിലധികം പേര്‍.  കേരള അതിര്‍ത്തിയായ കളിയിക്കവിളയില്‍ നിന്ന് സുരേഷ് ഗോപി എംപി ജ്യോതി തമിഴ്‌നാട്ടിലേയ്‌ക്ക് പകര്‍ന്നു നല്‍കി. ഇന്ത്യയില്‍ പലയിടങ്ങളിലും ഈ സമയം അയ്യപ്പജ്യോതികള്‍ തെളിഞ്ഞു

മകരവിളക്കിന് അയ്യപ്പജ്യോതി

ശബരിമലയിലെ മകരവിളക്കിനോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ നാടാകെ ജ്യോതി തെളിയിച്ച് ഹൈന്ദവ വിശ്വാസികള്‍. കര്‍മസമിതിയുടെ ആഹ്വാന പ്രകാരമായിരുന്നു ജ്യോതി തെളിയിക്കല്‍. കേരളത്തെ ബാധിച്ച ശനിദോഷം അകറ്റുന്നതിനും, ആചാര സംരക്ഷണത്തിനുമായാണ് അയ്യപ്പജ്യോതി തെളിക്കാന്‍ ആഹ്വാനം ചെയ്തത്. അമ്പലങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും ധാര്‍മിക സ്ഥാപനങ്ങളിലും അയ്യപ്പജ്യോതി തെളിച്ചു. വിവിധയിടങ്ങളില്‍  സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ച്

ശബരിമലയിലെ വിശ്വാസികളുടെ സമരത്തിന് നേരെ അക്രമം നടത്തിയ സിപിഎമ്മും തീവ്രവാദസംഘടനകളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടാന്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ശബരിമല കര്‍മസമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ജനുവരി 15ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറിന്റെ നേതൃത്വത്തിലുള്ള സംഘം നിവേദനം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.