Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെയാവണം നമ്മുടെ കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 01:32 am IST
inVicharam

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണു ഞാന്‍.’ജന്മഭൂമി’യില്‍ കെഎസ്ആര്‍ടിസിയെക്കുറിച്ച്, ‘ആനവണ്ടിക്ക് എന്തു പറ്റി?’ എന്ന ശീര്‍ഷകത്തില്‍ ഡോ. രാധാകൃഷ്ണപിള്ള എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. അനാസ്ഥയെന്നും കെടുകാര്യസ്ഥതയെന്നുമുള്ള കുറ്റാരോപണങ്ങള്‍ ഏല്‍ക്കുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം കെഎസ്ആര്‍ടിസിയെപ്പോലെ ഇല്ല എന്നുതന്നെ പറയാം. കേരളത്തിലുണ്ടായ പ്രളയാനുഭവങ്ങളെ നീന്തിക്കടന്ന് ചെന്നൈയിലെത്താന്‍, കോട്ടയ്‌ക്കല്‍ നിന്നു തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലേക്കു പുറപ്പെട്ട എനിക്കുണ്ടായ അനുഭവം, പൊതുവേ കേട്ടുശീലിച്ച പല്ലവികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

കെഎസ്ആര്‍ടിസിയുടെ ലോഫ്‌ളോര്‍ ബസ്സിലാണ് ടിക്കറ്റു ബുക്ക് ചെയ്യ്തിരുന്നത്. കോട്ടയ്‌ക്കലിനടുത്തുള്ള ചങ്കുവെട്ടി ബസ്സ് സ്റ്റോപ്പില്‍ ഉച്ചയ്‌ക്ക് 2.50ന് ബസ്സ് എത്തുമെന്നാണ് പറഞ്ഞത്. രണ്ടരയോടെ ഞാന്‍ കുടുംബസമേതം ബസ്സ്‌സ്റ്റോപ്പില്‍ എത്തി. വൈകുന്നേരം 6.50-നാണ് ചെന്നൈയിലേക്കുള്ള ആലപ്പി എക്‌സ്പ്രസ്സ് തൃശ്ശൂരിലെത്തുക. 3 മണിക്ക് ബസ്സ് വന്നാലും 6 മണിയോടെ തൃശ്ശൂരെത്താം. പക്ഷേ, കണക്കുകളെല്ലാം തെറ്റിച്ചുകൊണ്ട്, ഒരു മണിക്കൂറും പത്തു മിനിറ്റും താമസിച്ച്, 4 മണിക്കാണ് ബസ്സ് എത്തിയത്. അനുഭവം എന്നെ കോപാകുലനാക്കി. മനസ്സിലുണ്ടായിലുന്ന കോപം മുഴുവന്‍ കണ്ടക്റ്ററുടെ നേരെ കുരച്ചു തീര്‍ത്തു. പ്രതീക്ഷിച്ചതില്‍നിന്ന് വിപരീതമായി, എന്നില്‍ കുറ്റബോധം ഉണ്ടാക്കിക്കൊണ്ട്, വിനയപുരസ്സരം ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ടക്റ്ററെയാണ് ഞാന്‍ കണ്ടത്. കുറച്ചുനേരത്തെ മൗനത്തിനുശേഷം അദ്ദേഹം എന്റെ അടുത്തെത്തി ക്ഷോഭത്തിന്റെ കാരണം തിരക്കി. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം അദ്ദേഹം പോയി ഡ്രൈവറുടെ കാതിലെന്തോ പറഞ്ഞു. ഡ്രൈവര്‍ ഇടയ്‌ക്കിടെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. 

പ്രളയം നശിപ്പിച്ച റോഡിലൂടെ ബസ്സ്, അതിനിടെ ഒച്ചവെച്ച് ചീറിപ്പായാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. റോട്ടില്‍ എമ്പാടുമുണ്ട് വാഹനങ്ങള്‍! അവയ്‌ക്കിടയിലൂടെ വെട്ടിച്ചു കടന്നും ഇടയ്‌ക്കു നിന്നും ചില ഓട്ടോ ഡ്രൈവര്‍മാരുടെ തെറികേട്ടും ചിലരെ തിരിച്ചു തെറി പറഞ്ഞും ബസ്സ് തൃശ്ശൂരിലെത്തിയപ്പോള്‍ മണി ആറ് നാല്പ്പതായിക്കഴിഞ്ഞിരിക്കുന്നു.റോഡിലെ ട്രാഫിക്കിന്റെ കണക്കനുസരിച്ച് തീര്‍ച്ചയായും അര മണിക്കൂര്‍ ഇനിയുമെടുക്കും റെയില്‍വേ സ്റ്റേഷനടുത്തെത്താന്‍. അവിടെ നിന്ന് ഓട്ടോ പിടിച്ച് പ്ലാറ്റ്‌ഫോമില്‍ എത്തുമ്പോഴേക്ക് വണ്ടി സ്റ്റേഷന്‍ വിടും എന്നുള്ളത് മൂന്നുതരമാണ്.

പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവര്‍ അടുത്തുള്ള ബൈപാസ് റോഡിലൂടെ തിരിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസ്സു നിറുത്തി.  ഞങ്ങളുടെ ലഗ്ഗേജുകള്‍ ഇറക്കാന്‍ സഹായിക്കുന്നതിനിടെ കണ്ടക്റ്റര്‍ പറഞ്ഞു: ‘വേഗം പൊയ്‌ക്കോ. വണ്ടി 15 മിനിറ്റ് ലേറ്റാ.’ അതിനുള്ളില്‍ ആ വിവരവും അദ്ദേഹം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!

-സേതു.എം.നായര്‍, കാരിപ്പോള്‍, മലപ്പുറം

മുഖ്യന്റെ മകള്‍ക്കെന്ത് പണിമുടക്ക്!

പിണറായിയുടെ മകള്‍ക്കെന്ത് പണിമുടക്ക് എന്ന വാര്‍ത്ത സാധാരണ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്ന ഏവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. വിധേയത്വം പുലര്‍ത്തുന്ന മറ്റ് പത്രങ്ങള്‍ ഇതേപോലുള്ള വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയാണ്. 

ഇതൊരു വാര്‍ത്തയായി കൊടുത്തതില്‍ ജന്മഭൂമി അഭിനന്ദനം അര്‍ഹിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചന്ദ്രഹാസം ഇളക്കിയിരുന്ന കാലത്ത് പിണറായി വിജയന്റെ മകള്‍ വീണയ്‌ക്ക് മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളേജില്‍ എന്‍ട്രന്‍സ് ടെസ്റ്റുപോലുമില്ലാതെ പ്രവേശനം തരപ്പെടുത്തിയതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. വീണയുടെ ബംഗ്ലൂരിലെ സ്ഥാപനം പണിമുടക്കില്‍ പങ്കെടുക്കാതെ ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ച് പണിമുടക്കുദിവസങ്ങളെ മഹനീയമാക്കിയതും വിദ്യാഭ്യാസ രീതിയുടെ തുടര്‍ച്ചയായി കണ്ടാല്‍ മതി. 

ഇനി വേറൊരു വര്‍ഗമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന സംഘടിത തൊഴിലാളി വര്‍ഗം. അവര്‍ യൂണിയന്‍ ആഹ്വാനം ചെയ്തതനുസരിച്ച് പണിമുടക്കില്‍ പങ്കെടുക്കുമെങ്കിലും ആ ദിവസത്തെ ശമ്പളം ഡയസ്‌നോണ്‍ ഒഴിവാക്കി ഒപ്പിച്ചെടുക്കും. അപ്പോള്‍ പണിമുടക്കു കാരണം നഷ്ടവും കഷ്ടവും അനുഭവിക്കുന്ന തൊഴിലാളികള്‍ ആരാണ്. ബസ്, ഓട്ടോ തൊഴിലാളികള്‍, കടകള്‍ നടത്തി ജീവിക്കുന്നവര്‍, പെയിന്റിങ്, പ്ലംബിങ് ഇവ ചെയ്ത് ഉപജീവനം കഴിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മുതലായ അസംഘടിതരായ തൊഴിലാളികള്‍.

അധികാരവും അംഗീകാരവും സ്വന്തം വികസനത്തിനു മാത്രം ഉപയോഗിക്കുന്ന നേതാക്കന്മാര്‍ ഈ നാടിന്റെ ശാപം തന്നെയാണ്. 

-രഘുമോഹന കുമാര്‍, എറണാകുളം.

നമ്മുടെ പോലീസിന്റെ ദുര്‍ഗതി

പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച പോലീസ് സേനയാണ് നമ്മുടേത്. പക്ഷേ എന്തു പ്രയോജനം! അവരെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയില്‍ അതിന്റെ നിയന്ത്രണം ഇരിക്കുന്നിടത്തോളം കാലം ഈ ദുഃസ്ഥിതി തുടരും. പോലീസുകാര്‍ പോലും ഇവിടെ കുട്ടി സഖാക്കളുടെ തല്ലുകൊളേണ്ട ഗതികേടിലാണ്.

-എം. ശ്രീധരന്‍, തൃശ്ശൂര്‍.

ധീരമായ എന്‍എസ്എസ് നിലപാട് 

എത്രയൊക്കെ സവര്‍ണര്‍ കളിച്ചാലും തിരിച്ചറിയേണ്ട ഒരു സത്യമുണ്ട.് ഒരു ക്ഷേത്രത്തിലും നായര്‍ പൂജാരിയില്ല, ഒരു ക്ഷേത്രത്തിലും നായര്‍ക്ക് കഴകമില്ല, മാല കെട്ടലോ ചെണ്ടകൊട്ടലോ സോപാനം പാടലോ ഇല്ല. ഊരായ്‌മ ക്ഷേത്രത്തില്‍ പോലും അവന്‍ ഇതൊന്നും ചെയ്യാറില്ല. (ഇതൊന്നും വേണമെന്ന ആഗ്രഹവുമില്ല) ക്ഷേത്രം അവന്റെ ഉപജീവനവുമല്ല. എന്നിട്ടും അത് സരക്ഷിക്കപ്പെടണം എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് തന്നെയാണ് രാഷ്‌ട്രസേവനം. ഈ മനസ്സ് എന്നുമുണ്ടാകട്ടെ…

പി. എം പ്രേംകുമാര്‍, വാടാനാംകുറിശ്ശി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.