പെരുന്ന: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്ബത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. മന്നത്തു പത്മനാഭന്റെ കാലം മുതല്‍, മാറി മാറി വരുന്ന സര്‍ക്കാരുകളോട് എന്‍.എസ്.എസ് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനും അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നിശ്ചയിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2006ല്‍ നിയമിച്ച സിന്‍ഹു കമ്മിഷന്‍ മുമ്പാകെ വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എന്‍.എസ്.എസ്. ഹാജരാക്കിയിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍കൂടി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
















