തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാതെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മുങ്ങി. സെക്രട്ടേറിയറ്റിലെ ഇടത് യൂണിയനില്‍പ്പെട്ട മിക്ക വനിതാജീവനക്കാരും സംസ്ഥാനത്തിന് പുറത്ത് വിനോദ സഞ്ചാരത്തില്‍. ഇടതുയൂണിയന്റെ കലാ സാംസ്‌ക്കാരിക സംഘടനയായ രചനയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ ടൂറിലാണ് അധികം പേരും.
എല്ലാ വര്‍ഷവും വിനോദ സഞ്ചാരത്തിന് പോകാറുണ്ടെങ്കിലും പുതുവര്‍ഷത്തിനും രണ്ടു ദിവസത്തിനു മുമ്പേ തിരികെയെത്തി പുതുവര്‍ഷത്തില്‍ ജോലിയില്‍ പ്രവേശിക്കാറുണ്ട്. ഇത്തവണ ജനുവരി 1ന് വനിതാ മതില്‍ ആയതിനാല്‍ രണ്ടുദിവസം കൂടി കഴിഞ്ഞ് എത്തിയാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനം. ഇതനുസരിച്ച് ഇന്നലെ ഇവര്‍ ദല്‍ഹിയില്‍ നിന്നും ട്രെയിനില്‍ യാത്ര തിരിച്ചിട്ടേ ഉള്ളൂ.
എഴുനൂറോളം പേരാണ് വിവിധ സംഘങ്ങളായി ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയത്. ഇതില്‍ നാനൂറോളം പേര്‍ വനിതകളാണ്. വിവരം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേതാക്കള്‍ മാത്രം തിരികെ എത്താന്‍ ഇന്നലെ വിമാനം കയറിയിട്ടുണ്ട്.
യുഡിഎഫ് യൂണിയനില്‍പ്പെട്ടവര്‍ വനിതാമതിലില്‍ പങ്കെടുക്കുന്നില്ല. ഇതോടെ എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ വനിതാമതിലില്‍ പങ്കെടുക്കണമെന്ന് ഉത്തരവിട്ട സെക്രട്ടേറിയറ്റില്‍ നിന്ന് വനിതാമതിലിലെ പ്രാതിനിധ്യം കുറവായിരിക്കും.
















