Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളി കൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:36 am IST
in Sports

മെല്‍ബണ്‍: വിക്കറ്റുകളുടെ പെരുമഴക്കാലത്തിലും ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചില്‍ ഇന്നലെ തെറിച്ചത് പതിനഞ്ചു വിക്കറ്റുകള്‍. ആറു വിക്കറ്റുകള്‍ വീഴ്‌ത്തി ഓസീസ് ബാറ്റിങ് നിരയെ 151ല്‍ ഒതുക്കിയത് ജസ്പ്രീത് ബുംറ. എന്നാല്‍ പത്തു റണ്‍സിനിടയ്‌ക്ക് നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പുറത്താക്കി പാറ്റ് കമ്മിന്‍സ് തിരിച്ചടിച്ചു. രണ്ടാമിന്നിങ്‌സില്‍ 54 റണ്‍സിനിടയ്‌ക്ക് വിരാട് കോഹ്‌ലിയടക്കം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്മാരെല്ലാം പവലിയനില്‍ തിരിച്ചു കയറിയിട്ടും ഒന്നാം ഇന്നിങ്‌സിലെ മികച്ച സ്‌കോറിന്റെ ബലത്തില്‍ ഇന്ത്യക്ക് 346 റണ്‍സിന്റെ ലീഡുണ്ട്. (സ്‌കോര്‍ ഇന്ത്യ 7ന് 443 ഡിക്ലയര്‍, 5ന് 54, ഓസ്‌ട്രേലിയ 151)

രണ്ടു ദിവസം അവശേഷിക്കെ, എംസിജിയിലെ പിച്ച് ഇതേ സ്വഭാവം തുടര്‍ന്നാല്‍ നാനൂറു റണ്‍സിന്റെ ലീഡ് പിടിച്ചാല്‍ ഇന്ത്യ വിജയം നേടുമെന്നുറപ്പ്.

സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ ഏഴിന് 443നു മറുപടിയായി വിക്കറ്റു നഷ്ടപ്പെടാതെ എട്ടു റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. അവര്‍ 151 റണ്‍സിനു പുറത്തായി. മൂപ്പത്തിമൂന്നു റണ്‍സിനിടയ്‌ക്ക് ആറ് ഓസീസ് ബാറ്റ്‌സ്മാന്മാരെ പറഞ്ഞു വിട്ട ബുംറയ്‌ക്ക് ഇത് കരിയറിലെ  ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 

തലേന്നത്തെ സ്‌കോറില്‍ പതിനാറു റണ്‍സുകൂടി ചേര്‍ന്നപ്പോള്‍ ആരണ്‍ ഫിഞ്ചിനെ (8) മായങ്ക് അഗര്‍വാളിന്റെ കൈകളില്‍ എത്തിച്ച് ഇഷാന്ത് ശര്‍മ ഓസ്‌ട്രേലിയയുടെ തകര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചു. 22 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസ് ആയിരുന്നു ബുംറയുടെ ആദ്യ ഇര. ഷോണ്‍ മാര്‍ഷ് (19), ട്രവിസ് ഹെഡ് (20), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (22), നാഥാന്‍ ലിയോണ്‍ (0), ഹാസില്‍വുഡ് (0) എന്നിവരെക്കൂടി തന്റെ പതിനാറ് ഓവര്‍ സ്‌പെല്ലില്‍ ബുംറ പുറത്താക്കി. 25 ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജ 45 റണ്‍സിന് രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി. ഒരു വിക്കറ്റിന്റെ അവകാശം ഷമിക്ക്. 

മുപ്പത്തിമൂവായിരത്തിലധികം കാണികള്‍ക്കു മുന്നില്‍ 292 റണ്‍സിന്റെ തകര്‍പ്പന്‍ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങി. ഹനുമ വിഹാരിയും മായങ്ക് അഗര്‍വാളും ആത്മവിശ്വാസത്തോടെ തുടങ്ങി. ആദ്യ ഓവര്‍ മുതല്‍ ബൗണ്ടറികള്‍ പിറന്നു. പതിമൂന്നു റണ്‍സെടുത്ത വിഹാരി, പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജയ്‌ക്കു ക്യാച്ച് നല്‍കുമ്പോള്‍ അതു തകര്‍ച്ചയുടെ തുടക്കം എന്നു കരുതിയില്ല ആരും. സ്‌കോര്‍ ഒന്നിന് 28. സ്‌കോര്‍ബോര്‍ഡ് ഒരക്കം പോലും ചലിപ്പിക്കാതെ വിരാട് കോഹ്‌ലിയും ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറി താരം ചേതേശ്വര്‍ പുജാരയും തിരിച്ചു പോയി. തുടര്‍ച്ചയായ എട്ടു പന്തുകള്‍ക്കിടയില്‍ കമ്മിന്‍സിനു മുന്നില്‍ നമിച്ചത് നാലു മുന്‍നിര ബാറ്റ്‌സ്മാന്മാര്‍. അജിങ്ക്യ രഹാനയ്‌ക്ക് ഒറ്റ റണ്ണിന്റെ ആയുസ്. എഡ്ജ് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ ഗ്ലൗസില്‍. 

കമ്മിന്‍സിനു ഹാട്രിക് നിഷേധിച്ച രോഹിത് ശര്‍മ പക്ഷേ, ഹാസില്‍വുഡിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനു ക്യാച്ച് നല്‍കി മടങ്ങി. ഒരു വശത്ത് ഇതെല്ലാം സംഭവിക്കുമ്പോള്‍ നാലു ബൗണ്ടറികള്‍ അടിച്ച് 28 റണ്‍സുമായി മറുപുറം കാത്ത മായങ്ക് അഗര്‍വാളിന് കൂട്ടിന് ആറു റണ്‍സുമായി ഋഷഭ് പന്ത് ക്രീസിലുണ്ട്.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വിജയിച്ച് 1-1 എന്നാണിപ്പോള്‍ നില. തൊണ്ണൂറു വര്‍ഷത്തിനിടയ്‌ക്ക് എംസിജിയിലെ ഏറ്റവും വലിയ റണ്‍ ചേസ് 332 റണ്‍സാണെന്ന ചരിത്രം ഇന്ത്യക്ക് അനുകൂലം. 1928ല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 332 റണ്‍സ് പിന്തുടര്‍ന്ന് ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയ വിജയമാണത്. 

സ്‌കോര്‍: ഇന്ത്യ(ഒന്നാം ഇന്നിംഗ്‌സ് ഏഴിന് 443 ഡിക്ലയര്‍)

ഓസ്‌ട്രേലിയ (ഒന്നാം ഇന്നിംഗ്‌സ്)

ഹാരിസ് സി ഇഷാന്ത് ബി ബുംറ 22,ഫിഞ്ച് സി മായങ്ക് ബി ഇഷാന്ത് 8,ഖ്വാജ സി മായങ്ക് ബി ജഡേജ 21, ഷോണ്‍ മാര്‍ഷ് എല്‍ബി ബുംറ 19, ട്രവിസ് ഹെഡ് ബി ബുംറ 20,മിച്ചല്‍ മാര്‍ഷ് സി രഹാനെ ബി ജഡേജ 9, ടിം പെയ്ന്‍ സി ഋഷഭ് പന്ത് ബി ബുംറ 22, കമ്മിന്‍സ് ബി മുഹമ്മദ് ഷമി 17, സ്റ്റാര്‍ക് നോട്ടൗട്ട് 7, ലിയോണ്‍ എല്‍ബി ബുംറ 0, ഹാസില്‍വുഡ് ബി ബുംറ 0

151നു എല്ലാവരും പുറത്ത്

വിക്കറ്റ് വീഴ്ച: 1-24, 2-36, 3-53, 4-89, 5-92, 6-102, 7-138, 8-147, 9-151, 10-151

ബൗളിങ്: ഇഷാന്ത് ശര്‍മ 13-2-41-1,ബുംറ 15.5-4-33-6, ജഡേജ 25-8-45-2,ഷമി 10-2-27-1,വിഹാരി 3-2-1-0

ഇന്ത്യ (രണ്ടാമിന്നിംഗ്‌സ്)

ഹനുമ വിഹാരി സി ഖവാജ ബി കമ്മിന്‍സ് 13, മായങ്ക് അഗര്‍വാള്‍ നോട്ടൗട്ട് 28, ചേതേശ്വര്‍ പുജാര സി ഹാരിസ് ബി കമ്മിന്‍സ് 0, വിരാട് കോഹ്‌ലി സി ഹാരിസ് ബി കമ്മിന്‍സ് 0, അജിങ്ക്യ രഹാനെ സി പെയ്ന്‍ ബി കമ്മിന്‍സ് 1, രോഹിത് ശര്‍മ സി ഷോണ്‍ മാര്‍ഷ് ബി ഹാസില്‍വുഡ് 5, ഋഷഭ് പന്ത് നോട്ടൗട്ട് 6

അഞ്ചിന് 54

വിക്കറ്റ് വീഴ്ച: 1-28, 2-28, 3-28, 4-32, 5-44

ബൗളിങ്: സ്റ്റാര്‍ക് 3-1-11-0,ഹാസില്‍വുഡ് 8-3-13-1, ലിയോണ്‍ 10-1-19-0,കമ്മിന്‍സ് 6-2-10-4

റെക്കോഡുകളുടെ തോഴനായി ബുംറ

ഓസീസിനെതിരെ നടത്തിയ മികച്ച ബൗളിങ് പ്രകടനത്തോടെ ചരിത്ര താളുകളില്‍ ഇടംപിടിച്ച് ജസ്പ്രീത് ബുംറ. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസിന്റെ തകര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച ബുംറ 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പല റെക്കോഡുകളും പഴങ്കഥയായി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഒരേവര്‍ഷം അഞ്ച് വിക്കറ്റുകള്‍ നേടുന്ന ഏക ഏഷ്യന്‍ താരമായി മാറിയ ബുംറ, കരിയറിലെ മികച്ച പ്രകടനമാണ് മെല്‍ബണില്‍ നടത്തിയത്. മെല്‍ബണിനു പുറമെ ദക്ഷണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലും ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലുമായിരുന്നു ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍. ഈ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നുവെന്നത് മറ്റൊരു ചരിത്രം. ഇത്  ആവര്‍ത്തിച്ചാല്‍ ബുംറയ്‌ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും അവിസ്മരണീയ നിമിഷമാകും. 

ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് ഷമിക്കൊപ്പം ഈ വര്‍ഷം കൂടുതല്‍ വിക്കറ്റു നേടുന്ന താരവുമായി ബുംറ.  45 വിക്കറ്റുകള്‍ കൊയ്ത ബുംറ അരങ്ങേറ്റവര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരവുമായി. മുപ്പത്തൊമ്പത് വര്‍ഷം പഴക്കമുള്ള ദിലീപ് ദോഷിയുടെ റെക്കോഡാണ് തിരുത്തിയത്്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തുന്ന രണ്ടാമത്തെ മികച്ച പ്രകടനവുമാണ് ബുംറയുടേത്. 1985-ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ എട്ട് വിക്കറ്റ് നേടിയ കപില്‍ ദേവാണ് ബുംറയ്‌ക്കു മുന്നിലുള്ള ഏക താരം. ക്രിക്കറ്റ് ലോകം ഒന്നാകെ പിന്തുണയ്‌ക്കുന്ന ബുംറയുടെ കൈകളിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ. 

————————————————————————————————————————-  

ട്വിറ്റര്‍ കമന്‍റ്സ്

ഇന്ത്യ കണ്ടെത്തിയ നിധിയാണ് ജസ്പ്രീത് ബുംറ. ഇത്ര ചെറുപ്പത്തില്‍ത്തന്നെ പ്രതിഭ തെളിയിച്ചിരിക്കുന്നു

ഹര്‍ഷ ഭോഗ്‌ലെ(കമന്റേറ്റര്‍)

ഓസ്‌ട്രേലിയയ്‌ക്ക് പെയ്ന്‍, ജസ്പ്രീത് ബുംറയ്‌ക്ക് ഈ വര്‍ഷത്തെ വലിയ ഗെയ്ന്‍. ഓസ്‌ട്രേലിയയെ 151 റണ്‍സിനു പുറത്താക്കി ഇന്ത്യ ഉജ്വലമായി കളിച്ചിരിക്കുന്നു. അവര്‍ വിജയം അര്‍ഹിക്കുന്നു. മെല്‍ബണില്‍ കാലാവസ്ഥ ചതിക്കല്ലേ എന്നു പ്രാര്‍ഥിക്കുന്നു

വിരേന്ദര്‍ സെവാഗ്

ഇരു ടീമുകള്‍ക്കുമിടയ്‌ക്ക് ബുംറയുണ്ടാക്കിയ മാറ്റം എത്ര വലുതാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഒരു കൈ വെച്ചിരിക്കുന്നു. ഇനി ഓസ്‌ട്രേലിയയ്‌ക്ക് ഒരവസരവും നല്‍കരുത്

മുഹമ്മദ് കൈഫ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ജസ്പ്രീത് ബുംറയാണ് ഏറ്റവും മികച്ച ബൗളര്‍. വിയോജിക്കുന്നവരോടു തര്‍ക്കിക്കാന്‍ തയാര്‍

ദീപ് ദാസ്ഗുപ്ത

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇനി കുറച്ചു കാലത്തേക്ക് ബുംറയായിരിക്കും ഏറ്റവും മികച്ച ബൗളര്‍

മൈക്കിള്‍ ക്ലാര്‍ക്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.