ന്യൂദല്‍ഹി; കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ബന്ധമുള്ള പുതിയ ഭീകര സംഘടന ഹര്‍ക്കത്ത് ഉള്‍ ഹര്‍ബെ ഇ ഇസ്‌ളാമിനെ നിയന്ത്രിച്ചിരുന്നത് അബു ഹുഫൈസ അല്‍ ബാക്കിസ്ഥാന്‍ എന്ന ഓണ്‍ലൈന്‍ വഴി. രണ്ടു ഡസനിലേറെ യുവാക്കളെയാണ് ഈ ഓണ്‍ലൈന്‍ നേരിട്ട് കൈാര്യം ചെയ്യുന്നത്. അതായത് അത്രയേറെ യുവാക്കളാണ് ഇവരുടെ വലയിലായതെന്നര്‍ഥം.
യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ച് അവരെ റിക്രൂട്ട് ചെയ്യുന്നത് ഈ സൈറ്റാണ്. ഐഎസിലേക്കുള്ള, തെക്ക്,കിഴക്ക് ഏഷ്യയിലെ മൊത്തം റിക്രൂട്ട്‌മെന്‍ും ഇവര്‍ വഴിയാണ്. ആദ്യം ഫേസ് ബുക്ക് വഴിയാണ് തീവ്രവാദികളെ കണ്ടുപിടിച്ച് വലയിലാക്കുന്നത്. പിന്നെ ത്രീമാ, ടെലഗ്രാം തുടങ്ങിയ ചാറ്റ് വേദികളിലേക്ക് ആകര്‍ഷിക്കും. ഹുഫൈസയെന്ന വെബ് നടത്തുന്ന ഹുഫൈസ വിദഗ്ധ പരിശീലനം നേടിയ പാക്കിസ്ഥാനിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച സൂചന. ഐഎസ്‌ഐക്കുവേണ്ടിയാണ് ഹുഫൈസ പ്രവര്‍ത്തിക്കുന്നത്. തെലങ്കാന ഭീകരവിരുദ്ധ യൂണിറ്റ് അടക്കം നിരവധി അന്വേഷണ ഏജന്‍സികള്‍ക്ക് ഹുഫൈസയെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സൈറ്റ് യൂസഫ് അലി ഹിന്ദി എന്നപേരില്‍ വളരെ സജീവമായിരുന്നു. പിന്നെ പ്രവര്‍ത്തനം കുറഞ്ഞു. അന്ന് മുജാഹിദ്ദീന്‍ വിമതനായ ഷാഫി ആര്‍മറാണ് ഈ സൈറ്റ് പ്രവര്‍ത്തിപ്പിച്ചത്. പിന്നെ ആര്‍മര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസിന്റെ ഭാഗമായ ഖൊറാസാനില്‍ ചേര്‍ന്നു. കര്‍ണ്ണാടകത്തിലെ ഭട്കല്‍ സ്വദേശിയായിരുന്ന ആര്‍മര്‍ പിന്നീട് സിറിയയില്‍ കൊല്ലപ്പെട്ടു. ഇയാള്‍ ആയിരത്തോളം യുവാക്കളെ സിറിയയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരന്‍ സുല്‍ത്താന്‍ ആര്‍മര്‍ 2016ല്‍ ഡ്രോണ്‍ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
















