കൊച്ചി: മാവോവാദികളും കേരളത്തിലെ ഇടത് സര്‍ക്കാരും തമ്മിലുള്ള ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍. എങ്ങനെയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മാവോവാദികളെ സര്‍ക്കാര്‍ കൂട്ടുപിടിച്ചു. മാവോവാദികളുമായുള്ള സര്‍ക്കാരിന്റെ ബന്ധം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണ്.
ആചാരലംഘന ശ്രമങ്ങളോടുള്ള ഭക്തരുടെ പ്രതികരണങ്ങള്‍ ഇതുവരെ സമാധാനപരമായിരുന്നത് കര്‍മ്മസമതിയുടെ ഇടപെടല്‍ കൊണ്ടാണ്. എന്നാല്‍ ഇനി ഭക്തരെ നിയന്ത്രിക്കുക സാധ്യമല്ല. ഉന്നതപൊലിസ് ഉദ്യോഗസ്ഥര്‍ യുവതി പ്രവേശനത്തിനായി ഗൂഡാലോചന നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഐഎന്‍എ അന്വേഷണം നടത്തണം. ആചാരലംഘനത്തിന് ഇനി ശ്രമമുണ്ടായാല്‍ പ്രത്യാഘാതം രൂക്ഷമാകുമെന്നും ശശികലടീച്ചര്‍ പറഞ്ഞു.
















