തിരുവനന്തപുരം : ശബരിമലയിലെ ആചാരലംഘനത്തിനായി നടപ്പാക്കുന്ന വനിതാ മതിലിനെതിരെ അഡ്വക്കേറ്റ് ജയശങ്കർ.വണ്ടിക്കൂലിയും വഴിച്ചിലവും കിട്ടാതെ ഒരു വനിതയും മതിലു പണിയാനെത്തില്ല. ടിഎ, ഡിഎ എണ്ണിക്കൊടുക്കാതെ സാംസ്കാരിക നായികമാരാരും തിരിഞ്ഞു നോക്കുക പോലുമില്ലെന്നും ജയശങ്കർ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എസ്എൻഡിപിയുടെയും കെപിഎംഎസിന്റെയും പിന്തുണ പ്രതീകാത്മകമാണ്. ലെറ്റർ ഹെഡും സീലും മാത്രമുള്ള ബാക്കി നവോത്ഥാന ജാതി സംഘടനകളുടെ പിന്നെ പറയാൻ പോലും ബാക്കിയില്ല. വനിതാ മതിൽ വിജയിക്കണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കണമെന്ന് മനസിലായി അതുകൊണ്ടാണ് 50 കോടി എടുത്ത് വീശാൻ തീരുമാനിച്ചത്.
അമ്പതല്ല അഞ്ഞൂറ് കോടി ചെലവഴിച്ചാലും വനിതാ മതിൽ വിജയിപ്പിക്കുമെന്നും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്നും പരിഹസിച്ചാണ് പോസ്റ്റ്.
















