ന്യൂദല്‍ഹി : 1984 സിഖ് വിരുദ്ധ കലാപക്കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ 30 ദിവസത്തെ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍. ഇതുസംബന്ധിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.
1984 നവംബര്‍ ഒന്നിന് നടന്ന വര്‍ഗ്ഗീയ കലാപക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസില്‍ ഇയാളെ ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിച്ച കോടതി, അഞ്ചുലക്ഷം രൂപ പിഴ അടയ്‌ക്കാനും ഉത്തരവിട്ടു.
ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെയ്‌ക്കുന്നതായി സജ്ജന്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 2700 സിഖുകാരാണ് ദല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്. ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവര്‍ പരിഗണിക്കുന്ന കേസില്‍ 203 പേജുള്ള വിധിപ്രസ്താവനയാണ് ഉള്ളത്.
















