ഓച്ചിറ (കൊല്ലം): സിനിമാ-സീരിയല്‍ നടന്‍ ഞക്കനാല്‍ പാറയില്‍ പടീറ്റതില്‍ ഗീഥാ സലാം (73) അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ശ്വാസസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
നാടകനടനായാണ് അബ്ദുള്‍ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സജീവമായിരുന്നു. ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, വെള്ളിമൂങ്ങ, റോമന്‍സ് തുടങ്ങി എണ്‍പതിലധികം ചിത്ര ങ്ങളില്‍ അഭിന യിച്ചു. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്നു.
1972ല്‍ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ സലാം അവസാനമായി അഭിനയിച്ചത് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകത്തില്‍ അദ്ദേഹത്തിന്റെ ഉസ്മാന്‍കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓച്ചിറ വടക്കേതെരുവ് ജുമാമസ്ജിദില്‍. ഭാര്യ: റഹ്മാനത്ത് ബീവി.
















