ന്യൂദല്‍ഹി: രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ചരക്കു സേവന നികുതിയുമായി രാജ്യം അതിവേഗം പൊരുത്തപ്പെട്ടു. ജിഎസ്‌ടി സംവിധാനം രാജ്യമെമ്പാടും ഏറെ കുറെ നിലവില്‍ വന്നു കഴിഞ്ഞു. ഇനി സംരംഭക സൗഹൃദ ജിഎസ്‌ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 65 ലക്ഷം പേരായിരുന്നു ജിഎസ്ടിയുടെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ 55 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. സാങ്കേതികമായി നേരിട്ട പ്രശ്‌നങ്ങളും ഏറെ കുറെ പരിഹരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മോദി പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും ചെറിയ നികുതി പരിഷ്‌കാരങ്ങള്‍ നടത്താന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് നമ്മുടെ രാജ്യം വന്‍ മാറ്റത്തിന് സാക്ഷ്യം വഹിച്ചത്. ജിഎസ്ടിയിലൂടെ സമ്പത്ത് വ്യവസ്ഥയ്‌ക്ക് ശക്തി കൈവരുകയും സുതാര്യമാകുകയും ചെയ്തു. അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
വികസിതരാജ്യങ്ങളില്‍ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജിഎസ്ടി. വന്നതോടെ വിപണിയില്‍ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങിയെന്നും സമ്പദ് വ്യവസ്ഥ സുതാര്യമായി തീര്‍ന്നെന്നും മോദി പറഞ്ഞു. അഴിമതി സര്‍വവ്യാപിയായിരുന്ന ഇന്ത്യയില്‍ അതു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















