തിരുവനന്തപുരം: കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്നു. 2011ല്‍ സ്കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട ഇർഫാൻ അന്നു മുതൽ ചികിത്സയിലായിരുന്നു.
ചികിത്സകളുടെ ഫലമായി ഇർഫാൻ പരസഹായത്തോടെ നടക്കാൻ തുടങ്ങിയിരുന്നു. മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 17നാണ് അപകടം. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോയ വാൻ പാർവതി പുത്തനാറിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ട ലിറ്റിൽ ഹേർട്ട്‌സ് കിന്റർഗാർട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. അപകടത്തിൽ ആറു കുട്ടികളാണ് മരിച്ചത്.
വിദ്യാർഥികളായ ആർഷ ബൈജു, കിരൺ, റാഫിക്, ഉജ്വൽ, മാളവിക, അച്ചു എന്നിവരും സ്‌കൂൾ ആയ ബിന്ദുവുമാണ് അപകടത്തിൽ മരിച്ചത്.
















