തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍നായരെയും കുടുംബത്തെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം. വേണുഗോപാലന്‍നായര്‍ മനോരോഗിയാണെന്നാണ് മന്ത്രിയുടെ അഭിപ്രായം.
ക്ഷേത്രത്തില്‍ പോകാറില്ല. അഥവാ പോയാലും പുറത്ത് നില്‍ക്കാറെ ഉള്ളൂ. അതും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി. വേണുഗോപാലന്‍നായരുടെ കുടുംബം സിപിഎം അനുഭാവികളാണ്. കുടുംബത്തെ ബിജെപിക്കാര്‍ വിലയ്‌ക്കെടുത്തു. ബിജെപി ഹര്‍ത്താലിനുള്ള അവസരം നോക്കിയിരിക്കുകയായിരുന്നു.
ഡോക്ടറും മജിസ്‌ട്രേറ്റും എത്തി മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മാഹുതിയില്‍ അയ്യപ്പനുമായി യാതൊരു ബന്ധവുമില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ തങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വേണുഗോപാലന്‍നായരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
തികഞ്ഞ അയ്യപ്പ വിശ്വാസിയാണ് വേണുഗോപാലന്‍നായര്‍. മുപ്പത് വര്‍ഷമായി കെട്ടുനിറച്ച് ശബരിമല ദര്‍ശനത്തിന് പോകാറുണ്ട്. മരണമൊഴി രേഖപ്പെടുത്താന്‍ എത്തിയ മജിസ്‌ട്രേറ്റിന് രേഖപ്പെടുത്താന്‍ സാധിച്ചില്ല. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
















