Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായിക്ക് വഴിതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 01:53 am IST
in Vicharam

പിണറായി വിജയന്‍ തന്റെ പൊതുജീവിതത്തില്‍ ഏറെകാലവും പാര്‍ട്ടിച്ചുമതലകളാണ് വഹിച്ചിരുന്നത്. ഭരണകര്‍ത്താവായി വളരെ കുറച്ചുകാലം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഭരണകര്‍ത്താവ് ആകുമ്പോള്‍ ഉണ്ടാവേണ്ട ഒരു വികാസം ഉണ്ട്. അത് ഉണ്ടായാലേ വിജയിക്കാനാവൂ. പാര്‍ട്ടിക്ക് പുറത്തുള്ള പൗരജനങ്ങള്‍ക്കും തങ്ങളുടെ വികാരങ്ങളും സങ്കടങ്ങളും ആശങ്കകളും അറിഞ്ഞ് മുഖ്യമന്ത്രി പരിഗണിക്കുന്നവെന്ന തോന്നല്‍ ഉണ്ടാകണം. അപ്പോഴാണ് ഒരു ജനകീയ മുഖ്യമന്ത്രി ഉണ്ടാകുന്നത്. ദൗര്‍ഭാഗ്യവെച്ചാല്‍ പിണറായി വിജയന് അതിനുകഴിയുന്നില്ല. 

 പാര്‍ട്ടിക്ക് ശത്രുക്കളുണ്ടാകും. അതുകൊണ്ട് പാര്‍ട്ടിനേതാവിന് പാര്‍ട്ടിയുടെ വിജയത്തോടൊപ്പം ശത്രുവിന്റെ പരാജയവും ലക്ഷ്യം വെയ്‌ക്കേണ്ടിവരും. എന്നാല്‍ മുഖ്യമന്ത്രിക്ക് ശത്രുക്കള്‍ ഉണ്ടാവാന്‍ പാടില്ല. ജന താത്പര്യം മാത്രമാണ് ലക്ഷ്യമാക്കേണ്ടത്.  

 പ്രളയം അനിതര സാധാരണമായ  ഐക്യമാണ് പ്രകടമാക്കിയത്. ജനങ്ങള്‍ കൈ മെയ് മറന്ന് സര്‍ക്കാരിനോട് സഹകരിച്ചു. സര്‍ക്കാരും ജനസഹകരണത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് എത്രവേഗമാണ് ജനങ്ങള്‍ സര്‍ക്കാരില്‍നിന്നും അകന്നത്! 

രക്തസാക്ഷി ഉണ്ടായാല്‍ അത് ആഘോഷമാക്കുന്നുവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതിന്റെ പേരില്‍ വലിയ പണപ്പിരിവ് നടത്താനാണ് ശ്രമിക്കാറ്. രക്തസാക്ഷിത്വത്തിന് കൂടുതല്‍ പ്രചാരം കിട്ടുന്തോറും കൂടുതല്‍ പണം പിരിക്കാനാവും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റ പേരില്‍ എത്രവലിയ പണപ്പിരിവാണ് നടത്തിയത്. അതില്‍ എത്ര അഭിമന്യൂവിന്റെ കുടുംബത്തിന് നല്‍കിയെന്നത് വിവാദമായിരിക്കുകയാണ്.

പ്രളയത്തിനും രക്തസാക്ഷിത്വത്തിന്റെ പരിവേഷം നല്‍കി സഹാനൂതി നേടിയെടുക്കാനും പണപ്പിരിവ് നടത്താനുമുള്ള അവസരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ലഭിച്ച തുകകൊണ്ട്, ദുരിതബാധിതര്‍ക്കു സഹായം എത്തിക്കുന്നതിന് പകരം, നവകേരള നിര്‍മ്മാണത്തിനായി പരമാവധി പണം പിരിക്കാനാണ് ശ്രമിച്ചത്. പിണറായി വിജയനും ദേശാഭിമാനിക്കും കൈരളി ചാനലിനും പണം പിരിച്ച അനുഭവമാണുള്ളത്. ആ വഴിയിലാണ് നവകേരള നിര്‍മ്മാത്തിനും പണം പിരിക്കാന്‍ ശ്രമിച്ചത്. ദുരിതാശ്വാസവും നവകേരള നിര്‍മ്മാണവും കൂട്ടികുഴക്കേണ്ടത് ഉണ്ടായിരുന്നില്ല. 

നവകേരളം നിര്‍മ്മിക്കാനാണ് മുഖ്യമന്ത്രി ഉപദേഷ്ടാക്കളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ വിഭാവനം ചെയ്യട്ടെ. പണം കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. കൊച്ചി വിമാനത്താവളവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും എല്ലാം അങ്ങനെ ഉണ്ടായതല്ലെ. പ്രായോഗിക പദ്ധതികള്‍ മുന്നോട്ട് വച്ചാല്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മുന്നോട്ട് വരും. 

കേരളത്തില്‍ 4 ലക്ഷം വനവാസികള്‍ (1%) മാത്രമാണുള്ളത്. ഏകദേശം ഒരുലക്ഷം കുടുംബങ്ങള്‍. അവര്‍ ഏറ്റവും ശോചനീയമായ സ്ഥിതിയിലാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി വിഭാവനം ചെയ്യണം. വനവാസികള്‍ക്ക് മൂന്ന് സെന്റ് ഭൂമിയും 400 സ്‌ക്വെയര്‍ ഫീറ്റ് വീടുമല്ല, 50 സെന്റ് ഭൂമിയും നല്ല വീടും കൊടുക്കണം. വനവാസികളെ അന്തസ്സായി പുനഃരധിവസിപ്പിച്ചാല്‍ അത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി എന്നെന്നും നിലനില്‍ക്കുന്ന ഭരണനേട്ടമാകും.

 കേരളത്തിന്റെ നാഷണല്‍ ഹൈവേ വികസനം വഴിമുട്ടി നില്‍ക്കുന്നത് പണത്തിന്റെ കുറവ് കൊണ്ടല്ല. ഭരണാധികാരിയുടെ ഇഛാശക്തിയുടെ കുറവുകൊണ്ടാണ്. കേരളത്തിന്റെ തെക്കുനിന്ന് വടക്കുവരെ നാലുവരിപാത നിര്‍മ്മിച്ചാല്‍ അതിന്റെ ഖ്യാതിയും എന്നെന്നും നിലനില്‍ക്കും. ദൗര്‍ഭാഗ്യവെച്ചാല്‍ കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി വെറും പാര്‍ട്ടി താല്‍പര്യങ്ങളില്‍ അഭിരമിക്കുകയാണ്. ശബരിമല പ്രശ്‌നം ഇത്രമാത്രം സങ്കീര്‍ണമാക്കിയതും ലക്ഷക്കണക്കിന് ജനങ്ങളെ സര്‍ക്കാരിന്റെ ശത്രുവാക്കി മാറ്റിയതും ഭരണാധികാരി എന്ന നിലയിലേയ്‌ക്കു പിണറായി വിജയന് ഉയരാന്‍ കഴിയാത്തതുകൊണ്ടാണ്. കെ. സുരേന്ദ്രനെ വേട്ടയാടിയതുകൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കാനായത്? പാര്‍ട്ടി പ്രവര്‍ത്തകന്റെ പകപോക്കല്‍ മാത്രമായി തരംതാഴുകയായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള വേര്‍തിരിവും ഇല്ലാതാവുകയാണ്. പാര്‍ട്ടി പാര്‍ട്ടിക്കുവേണ്ടി നടത്തുന്ന ഭരണമായി മാറുന്നു ഇത്. 

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നു നിലനില്‍ക്കുന്നത് അധികാരവും ഗുണ്ടായിസവും കൊണ്ട് മാത്രമാണ്. അധികാരംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കുകയും ഗുണ്ടായിസംകൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംവിധാനം പോലും പാര്‍ട്ടിയുടെ ഉപകരണമായി. പോലീസില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. 

വനിതാമതില്‍ തികച്ചും നവോത്ഥാന വിരുദ്ധമായ പിന്‍തിരിപ്പന്‍ പരിപാടിയാണ്. അതിനുവേണ്ടി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇന്ന് കൂടുതല്‍ ആശ്രയിക്കുന്നത് ഇലക്ട്രോണിക് മീഡിയെയും സോഷ്യല്‍ മീഡിയെയും മറ്റുമാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ  നുണപ്രചരണങ്ങള്‍ക്ക് വിജയിക്കാനാകില്ല.

പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ ഇനിയെങ്കിലും പിണറായി വിജയന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയായി ഉയരണം. പാര്‍ട്ടിക്ക് എത്ര ഭദ്രമായ അടിത്തറ ഉണ്ടെങ്കിലും ജനങ്ങളുടെ വെറുപ്പും വിദ്വേഷവും നേടിയെടുത്താല്‍ അടിത്തറ നഷ്ടപ്പെടുകതന്നെ ചെയ്യും. പാര്‍ട്ടിയില്‍ ഒരു ഭയം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്ന അസന്തുഷ്ടിയും മുറുമുറുപ്പും പൊട്ടിത്തെറിയായി രൂപപ്പെടുത്തുന്നതിന് മുമ്പ് ഈ നയവും നിലപാടും തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ തോണ്ടിയ നേതാവായിട്ടായിരിക്കും ചരിത്രത്തില്‍ പിണറായി വിജയന്‍ അറിയപ്പെടുക. 

(ആര്‍എസ്എസ് പ്രാന്ത 

സഹകാര്യവാഹ് ആണു ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.