മറയൂര്‍ : മദ്യം വാങ്ങാന്‍ പോകാന്‍ ബസ്സിന് പാസ്സ് അനുവദിക്കണമെന്ന് കളക്ടറോട് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് കര്‍ഷകന്‍. ഈറോട് വസന്തപുരം സ്വദേശിയായ ചെങ്കോട്ടയ്യന്‍ എന്നയാളാണ് വ്യത്യസ്ത ആവശ്യവുമായി കളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ ഗ്രാമത്തില്‍ മദ്യ വില്‍പ്പനശാലകള്‍ ഇല്ലാത്തതിനാല്‍ അയല്‍ഗ്രാമത്തില്‍ ബൈക്കില്‍ പോയാണ് മദ്യപിക്കുന്നത്. ഇതുകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പോലീസ് പിടുകൂടുന്നത് പതിവാണ്. പോലീസിന് പിഴയടച്ച് മടുത്തതിനെ തുടര്‍ന്നാണ് ബസ്സില്‍ മദ്യപാനികള്‍ക്ക് ബസ്സ് പാസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തെഴുതാന്‍ ചെങ്കോട്ടയ്യന്‍ തീരുമാനിച്ചത്.
ഒന്നുകില്‍ തന്റെ ഗ്രാമമായ വസന്തപുരത്ത് മദ്യശാല ആരംഭിക്കുക, അല്ലെങ്കില്‍ ബസ്സ് പാസ്സ് നല്‍കുക എന്നാതാണ് ചെങ്കോട്ടയ്യന്റെ ആവശ്യം.
















