Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സിന് സമനില മടുത്തു, തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:08 am IST
in Sports

കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌റ്റേഡിയത്തില്‍ നിന്ന് കാണികള്‍ അകന്നുനിന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയം.  പൂനെ സിറ്റി എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.  20-ാം മിനിറ്റില്‍ മാഴ്‌സെലീഞ്ഞോയാണ് ഗോള്‍ നേടിയത്. ഒന്‍പതിനായിരത്തില്‍ താഴെ മാത്രം ആളുകളാണ് ഇന്നലെ  കളികാണാനെത്തിയത്. 

ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യപകുതിയില്‍ പൂനെയ്‌ക്കും രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനുമായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ഒരു ഗോള്‍ വീണതൊഴിച്ചുനിര്‍ത്തയാല്‍ കളി പൊതുവില്‍ വിരസമായിരുന്നു.  ഇന്നലെയും ബ്ലാസ്‌റ്റേഴ്‌സ് അവസരങ്ങള്‍ തുലച്ചു കളഞ്ഞു.  11 മത്സരങ്ങളില്‍ നിന്ന് പൂനെയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 11 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോല്‍വിയാണിത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഇലവനില്‍ ഒരു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് വരുത്തിയത്. പരിക്കേറ്റ കിസിറോണ്‍ കിസിറ്റോയ്‌ക്ക് പകരം കറേജ് പെക്കൂസണ്‍ ആദ്യ ഇലവനില്‍ ഇടംനേടി. പൂനെ സിറ്റി നാല് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇയാന്‍ ഹ്യൂം, നീംദോര്‍ജി തമങ്, സഹില്‍ പന്‍വര്‍, സാര്‍ഥക് ഗൊലൂയി എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി.

തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞു. ആദ്യ അവസരം ലഭിച്ചത് ബ്ലാസ്‌റ്റേഴ്‌സിന്. ആദ്യ മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് പന്തുമായി എതിര്‍ബോക്‌സിലേക്ക് ഓടിക്കയറിയെങ്കിലും പ്രതിരോധത്തെ മറികടന്ന് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പൂനെയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ പന്തുമായി ഓടിക്കയറി ബോക്‌സില്‍ പ്രവേശിച്ച ശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് നെറ്റിന്റെ സൈഡില്‍ പതിച്ചു. പിന്നാലെ അഞ്ചാം മിനിറ്റില്‍ സഹില്‍ പന്‍വറിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച ദുംഗല്‍ ഗോള്‍വലയെ ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തെങ്കിലും മാത്യു മില്‍സ് ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കി. ഏഴാം മിനിറ്റില്‍ പൂനെ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ധിരജ് സിങ്ങിന്റെ കഴിവുകൊണ്ട് അപകടം ഒഴിവായി. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌റ്റൊയാനോവിച്ചും അവസരം തുലച്ചു. 13-ാം മിനിറ്റില്‍ സഹലും അവസരം പാഴാക്കി. 20-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വല കുലുങ്ങി. മൈതാനമധ്യത്തുനിന്ന് ഇയാന്‍ ഹ്യൂം തുടക്കമിട്ട നീക്കത്തിനൊടുവില്‍ പന്ത് ഇടതുവിംഗില്‍ ആഷിക് കുരുണിയനിലേക്ക്. പന്ത് കിട്ടിയ കുരുണിയന്‍ ബോക്‌സില്‍ കടന്ന് മാഴ്‌സെലീഞ്ഞോക്ക് നല്‍കി. ഇത്തവണ മാഴ്‌സെലീഞ്ഞോയ്‌ക്ക് പിഴച്ചില്ല. ധീരജ് സിങ്ങിന്റെ തലയ്‌ക്ക് മുകൡലൂടെ ചിപ്പ്‌ചെയ്തു വിട്ട പന്ത് വലയില്‍. ഇതോടെ കളി പൂനെയുടെ നിയ;ന്തണത്തിലായി.  30-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് സ്‌റ്റൊയാനോവിച്ചിന്റെ ലോങ് ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. ഇതിനിടെ കുരുണിയന്റെ ക്രോസ് ഇയാന്‍ ഹ്യൂം ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് കയ്യിലൊതുക്കി.  ആദ്യപകുതിയില്‍ പൂനെ സിറ്റി 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദുംഗലിനെ പിന്‍വലിച്ച് സി.കെ. വിനീതിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും കാര്യമായ മാറ്റമൊന്നമുണ്ടായില്ല. 46-ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് മറ്റൊരു അവസരവും നഷ്ടമാക്കി. . 51-ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് മറ്റൊരു അവസരവും നഷ്ടമാക്കി. 52-ാം മിനിറ്റില്‍  മാഴ്‌സെലീഞ്ഞോയെ പിന്‍വലിച്ച് മാര്‍ക്കോ സ്റ്റാന്‍കോവിച്ച് കളത്തില്‍. 66-ാം മിനിറ്റില്‍ സക്കീര്‍ എടുത്ത കോര്‍ണറിന് നെമന്‍ജ പെസിച്ച് ഉയര്‍ന്നുചാടി തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 68-ാം മിനിറ്റില്‍ കളംനിറഞ്ഞു കളിച്ച ആഷിഖ് കുരുണിയനെ തിരിച്ചുവിളിച്ച് നിഖില്‍ പൂജാരിയെ പൂനെ ഇറക്കി. കളി 70 മിനിറ്റ പിന്നിട്ടശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മികച്ച മുന്നേറ്റങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് പൂനെ ബോക്‌സില്‍ പന്തെത്തിച്ച് അപകട ഭീഷണി ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. 71-ാം മിനിറ്റില്‍ പെസിച്ച് ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത സി.കെ. വിനീത് ഷോട്ട് ഉതിര്‍ത്തെങ്കിലും പൂനെ ഗോളി കമല്‍ജിത് സിങ്ങിനെ കീഴടക്കാനായില്ല. 75-ാം മിനിറ്റില്‍ കറേജ് പെക്കൂസനെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് കെ. പ്രശാന്തിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 76-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് പ്രശാന്ത് പായിച്ച ഷോട്ട് പൂനെ താരം സാര്‍ഥക് ക്ലിയര്‍ ചെയ്ത് രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും പൂനെ ഗോളിയുടെ മികച്ച പ്രകടനം വിലങ്ങുതടിയായി.

16ന് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.