ദൗസ: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗസയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയോടെയാണ് മോദി തന്റെ പ്രചാരണം അവസാനിപ്പിച്ചത്. പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വിജയഭേരി മുഴക്കിയാണ് പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നത്.
ദൗസയിലെ റാലിയില്‍ ജംബോ പാരമ്പര്യ വാദ്യോപകരണമായ ദോലക് (ഒരു തരത്തിലുളള ഡ്രം) കൊട്ടിയാണ് മോദി പ്രവര്‍ത്തകരെ ആവേശം കൊളളിച്ചത്. രാജസ്ഥാനിലെ വിജയാരവമെന്നാണ് മോദി ദോലക് കൊട്ടിയപ്പോള്‍ പ്രാദേശിക നേതാവ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. മോദിയുടെ ഫെയ്‌സ്ബുക്ക് പേജിലും മറ്റു സോഷ്യല്‍ മീഡിയ പേജിലും ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് മോദി സംസാരിച്ചത്. കുംഭകര്‍ണനും കുംഭ റാമും തമ്മിലുളള വ്യത്യാസം അറിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് മോദി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി കുംഭ റാം ലിഫ്റ്റ് യോജന എന്ന പദ്ധതിയുടെ പേര് തെറ്റായി കുംഭകര്‍ണന്‍ ലിഫ്റ്റ് യോജന എന്നു പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് മോദിയുടെ പ്രസ്താവന.
















